HOME
DETAILS

"ജോലിക്കായി രൂപതയ്ക്ക് 13 ലക്ഷം കൊടുത്തു, 6 വർഷമായിട്ടും സ്ഥിര നിയമനം ഇല്ല" കോഴിക്കോട്ട് അധ്യാപിക ജീവനൊടുക്കിയതിൽ വെളിപ്പെടുത്തലുമായി കുടുംബം

  
Web Desk
February 19 2025 | 15:02 PM

Aided school teacher commits suicide due to depression over non-payment of salary

കോഴിക്കോട്: ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ കോഴിക്കോട് കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ താമരശ്ശേരി രൂപതയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്.  കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നി(29) യാണ് ജീവനൊടുക്കിയത്.  താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്നു അലീന.

കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്തു വന്നിരുന്നത്. അലീനയെ വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ അലീനയെ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് പിതാവ് ബെന്നിയെ അറിയിക്കുകയായിരുന്നു. പുറത്തുപോയ ബെന്നി തിരിച്ചെത്തിയപ്പോള്‍ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ അഞ്ച് വര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ ശമ്പളമൊന്നും നല്‍കിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ജോലിക്കായി പതിമൂന്ന് ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും ആറ് വര്‍ഷമായിട്ടും ഇവർ സ്ഥിരം നിയമനം നൽകിയില്ലെന്നും കുടുംബം പറയുന്നു. കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവര്‍ക്ക് വേതനമായി നൽകിയിരുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-19-03-2025

PSC/UPSC
  •  2 days ago
No Image

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

Kerala
  •  2 days ago
No Image

തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്‌ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....

latest
  •  2 days ago
No Image

പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kuwait
  •  2 days ago
No Image

കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്

National
  •  2 days ago
No Image

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

Kerala
  •  2 days ago
No Image

ഗുരുവായൂര്‍ ദേവസ്വം അഴിമതി; മുതിർന്ന സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത

National
  •  2 days ago
No Image

വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും

Saudi-arabia
  •  2 days ago