HOME
DETAILS
MAL
കശ്മീരില്‍ പെല്ലെറ്റ് ഗണ്ണിനു പകരം പവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ അനുമതി
backup
September 03 2016 | 13:09 PM
ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പെലാറഗോണിക് ആസിഡ് വാനിലില്‍ അമിഡ് (പവ) എന്ന ഷെല്‍ മുളക് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. മാരകമായ പെല്ലറ്റ് ഗണ്ണുകള്ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധമുണ്ടായ സ്ഥിതിക്കാണ് പുതിയ ആയുധം ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.
Read More... അസമില്‍ ആനകളെ ഓടിക്കാനുപയോഗിച്ച മുളകു ബോംബ് ഇനി കശ്മിരികളില്‍
സര്‍വകക്ഷി സംഘം നാളെ കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ തീരുമാനമായത്. ഞായറാഴ്ച തന്നെ ഇത്തരത്തിലുള്ള ആയിരം ഷെല്ലുകള്‍ സൈന്യത്തിന് ലഭ്യമാവും. എന്നാല്‍ അത്യാവശ്യം വന്നാല്‍ പെല്ലറ്റുകള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More... എന്താണ് പെല്ലറ്റ്; എന്തിനാണ് പെല്ലറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."