
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ

എഡ്ബാസ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിന് പുറത്ത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 587 റൺസിന്റെ വളരെ അടുത്തെത്തിയിട്ടും ഇംഗ്ലണ്ട് ടീമിനെ തേടിയെത്തിയത് ഒരു മോശം നേട്ടമാണ്. മത്സരത്തിൽ ആറ് ഇംഗ്ലീഷ് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിൽ ആറ് ഇംഗ്ലണ്ട് താരങ്ങൾ പൂജ്യത്തിന് മടങ്ങുന്നത്. ഇതിന് മുമ്പ് ടെസ്റ്റിൽ അഞ്ചു താരങ്ങൾ മാത്രമാണ് ഒരു മത്സരത്തിൽ പൂജ്യം റൺസിന് പുറത്തായിട്ടുളൂ. 1954ൽ വെസ്റ്റ് ഇൻഡീസ്, 1956ൽ ഓസ്‌ട്രേലിയ, 1976ൽ വെസ്റ്റ് ഇൻഡീസ്, 2018ൽ ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരെയാണ് ഇംഗ്ലണ്ട് താരങ്ങൾ ഒരു മത്സരത്തിൽ അഞ്ചു താരങ്ങൾ റൺസ് ഒന്നും നേടാതെ പുറത്തായത്.
ആറ് വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 19.3 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 70 റൺസ് വിട്ടു നൽകിയാണ് സിറാജ് ആറ് വിക്കറ്റുകൾ നേടിയത്. ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി.
ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തിൽ 17 ഫോറുകളും ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് അടിച്ചെടുത്തത്.
നേരത്തെ ആദ്യ ഇന്നിങ്സിൽ ബാറ്റ് വീശിയ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി. 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.
യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച ടോട്ടൽ നേടുന്നതിൽ നിർണായകമായി.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡൺ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.
England Cricket Team Craete a Unwanted Record in Test Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി
Kerala
• an hour ago
ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം
National
• 2 hours ago
വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു
National
• 2 hours ago
സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്
Kerala
• 2 hours ago
രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്
Kerala
• 2 hours ago
UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:
uae
• 2 hours ago
സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ
Kerala
• 2 hours ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 2 hours ago
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Kerala
• 3 hours ago
രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്
Kerala
• 3 hours ago
വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു
Kerala
• 4 hours ago
ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി
Kerala
• 4 hours ago
സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം
Kerala
• 4 hours ago
ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും
National
• 4 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 12 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്യു കരിങ്കൊടി
Kerala
• 13 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 13 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന്‍ ഐതിഹാസിക നേട്ടം
Cricket
• 14 hours ago
ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 11 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 12 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 12 hours ago