HOME
DETAILS

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

  
Abishek
July 04 2025 | 16:07 PM

Bear in Nellimunda Tiger in Valathur Concern Persists in Meppadi and Rippon Areas

മേപ്പാടി: കാട്ടാനശല്യത്താൽ പൊറുതിമുട്ടിയ നെല്ലിമുണ്ട നിവാസികൾക്ക് പുതിയ ഭീഷണിയായി കരടിയുടെ സാന്നിധ്യം. റിപ്പൺ വാളത്തൂരിൽ പട്ടാപ്പകൽ ജനവാസ മേഖലയിൽ കറങ്ങി നടക്കുന്ന പുള്ളിപ്പുലികളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാരും. നെല്ലിമുണ്ട ഗ്രൗണ്ടിന് സമീപത്തെ പാറപ്പുറത്താണ് കരടിക്കൂട്ടത്തെ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കരടിയെ കണ്ടത്. ജനവാസമേഖലയോട് ചേർന്ന പ്രദേശത്ത് കരടിയും രണ്ട് കുഞ്ഞുങ്ങളും സൈ്വര്യ വിഹാരം നടത്തുകയാണ്.  മാസങ്ങൾക്ക് മുൻപ് പ്രദേശത്ത് നാട്ടുകാർ കരടിയെ കണ്ടിരുന്നു. എന്നാൽ വനംവകുപ്പ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല. രാത്രി 8.30ഓടെ പാറക്കംവയൽ സ്വദേശി കരടിയെ കണ്ടിരുന്നു. എന്നാൽ കരടിയുടെ സാന്നിധ്യം സ്ഥിരീകരിക്കാതെ കൂട് സ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വനം വകുപ്പ്. ഇതിനിടയിലാണ് പട്ടാപ്പകൽ കരടിക്കൂട്ടത്തെ കാണുന്നത്. അഞ്ചുമണിയോടെ ആദ്യം ഒന്നാം കുന്നിൽ ആയിരുന്നു കരടികൾ. പിന്നീട് ജനവാസമേഖലയോട് കൂടുതൽ അടുത്ത പ്രദേശമായ രണ്ടാം കുന്നിലെത്തി. അരമണിക്കൂർ നേരമാണ് ഈ ഭാഗത്ത് കരടികൾ വിഹരിച്ചത്.

ജനവാസമേഖലയിൽ വീണ്ടും കരടിയെ കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിലായി. കരടികളെ പിടികൂടാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഒന്നിൽ കൂടുതൽ കരടികൾ ഉള്ളതിനാൽ തന്നെ കൂടുവച്ച് പിടികൂടുക പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലത്ത് കാമറകൾ സ്ഥാപിക്കാനാണ് നീക്കം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശത്താണ് കരടി കൂടിയെത്തിയത്. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ. റിപ്പൺ വാളത്തൂരിൽ കഴിഞ്ഞ ഒരാഴ്ചയോളമായി രണ്ട് പുലികളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം വാളത്തൂർ ട്രാൻസ്‌ഫോർമറിന് സമീപത്തെ സ്വകാര്യ റിസോർട്ടിന് മുൻപിൽ രണ്ട് പുലികൾ എത്തിയിരുന്നു. പുലിയെ കണ്ടതോടെ ആളുകൾ റിസോർട്ടിൽ കയറി രക്ഷപ്പെട്ടു. ഏറെനേരം ഈ ഭാഗത്ത് പുലികൾ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വീണ്ടും പ്രദേശത്ത് പുലി എത്തിയിട്ടുണ്ട്. വളത്തൂർ വനമേഖലയിൽ നിന്നുമാണ് ഈ ഭാഗത്തേക്ക് വന്യമൃഗങ്ങൾ എത്തുന്നത്. ചാലിയാറുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ തന്നെ കാട്ടാനശല്യവും രൂക്ഷമാണ്. ഇതിനിടയിലാണ് രണ്ടു പുലികൾ സ്ഥിരമായി ജനവാസമേഖലയിൽ എത്താൻ തുടങ്ങിയത്. പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയെ കൂടുവച്ച് പിടികൂടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

Residents of Meppadi and Rippon areas are living in fear due to recent wildlife sightings. A bear was spotted in Nellimunda, while a tiger was seen in Valathur. Authorities have been alerted, and precautionary measures are being taken to ensure public safety. The local community is advised to remain vigilant and report any further sightings [ ].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  18 hours ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  18 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  18 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  19 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  19 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  19 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  19 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  20 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  20 hours ago