HOME
DETAILS

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

  
Web Desk
July 04 2025 | 17:07 PM

Pune Rape Case Unexpected Revelations in Delivery Agent Rape Allegation

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അപ്രതീക്ഷിത വെളിപ്പെടുത്തൽ. പൊലിസ് കസ്റ്റഡിയിലുള്ള പ്രതി യുവതിയുടെ സുഹൃത്താണെന്നും, യുവതിയുടെ ഫോണിൽ കണ്ടെത്തിയ സെൽഫി പരാതിക്കാരി തന്നെ എടുത്തതാണെന്നും പൊലിസ് വെളിപ്പെടുത്തി.

പുണെയിലെ കൊന്ദ്‌വ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 22 കാരിയായ ഒരു ഐ.ടി. ജീവനക്കാരിയാണ് തനിക്കെതിരെ ബലാത്സംഗം നടന്നതായി പരാതി നൽകിയത്. കുറിയർ എത്തിക്കാനെന്ന വ്യാജേന ഒരു യുവാവ് തന്റെ ഫ്ലാറ്റിൽ എത്തി, ബലപ്രയോഗത്തിലൂടെ വീട്ടിനുള്ളിൽ കടന്ന് യുവതിയുടെ മുഖത്ത് ഇയാള്‍ കുരുമുളക് സ്‌പ്രേ അടിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും, കൃത്യം നടത്തിയതിന് ശേഷം തന്റെ മൊബൈലില്‍ അവശയായി കിടക്കുന്ന ഫോട്ടോ എടുത്ത് താന്‍ ഇനിയും വരുമെന്ന് എഴുതിവെക്കുകയും ചെയ്താണ് ഇയാള്‍ സ്ഥലം വിട്ടതെന്നുമാ‌യിരുന്നു യുവതിയുടെ പരാതി.

പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം, പൊലിസ് നടത്തിയ അന്വേഷണത്തിൽ യുവതി തന്നെയാണ് സെൽഫി എടുത്തതെന്ന് കണ്ടെത്തി. ആദ്യം പ്രതിയുടെ മുഖം വ്യക്തമായി കാണിച്ചിരുന്ന ഈ സെൽഫി, യുവതി എഡിറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുന്ന സന്ദേശം സ്വയം ടൈപ്പ് ചെയ്യുകയും ചെയ്തതായി പൊലിസ് വെളിപ്പെടുത്തി.

നേരത്തെ സംശയിച്ചിരുന്നതുപോലെ യുവതിയെ അബോധാവസ്ഥയിലാക്കാൻ യാതൊരു രാസവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി.

"യുവതി എന്തിനാണ് ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് ഞങ്ങൾ ഇപ്പോഴും പരിശോധിച്ചുവരികയാണ്. യുവതിയുടെ മാനസികാവസ്ഥ നിലവിൽ തൃപ്തികരമല്ലാത്തതിനാൽ അന്വേഷണം തുടരുകയാണ്," പൊലിസ് കമ്മീഷണർ പറഞ്ഞു. "ബലാത്സംഗം സംബന്ധിച്ച ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

A 22-year-old woman in Pune alleged she was raped by a man who claimed to be a delivery agent. However, the investigation took an unexpected turn when police revealed that the accused is a friend of the woman, and a selfie found on her phone was taken by her, raising questions about the case [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  2 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  2 days ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  2 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  2 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  2 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  2 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  2 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  2 days ago