HOME
DETAILS

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

  
Web Desk
July 04 2025 | 13:07 PM

Minister Vasavan Provides Relief to Family of Bindu

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 50,000 രൂപ മന്ത്രി വാസവൻ ബിന്ദുവിന്റെ വീട്ടിലെത്തി കൈമാറി. ബിന്ദുവിന്റെ കുടുംബം ഉന്നയിച്ച നാല് ആവശ്യങ്ങളും സർക്കാർ അം​ഗീകരിച്ചു. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സാചെലവുകൾ സർക്കാർ ഏറ്റെടുക്കും, മകന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി നൽകും, പിന്നീട് ജോലിയിൽ സ്ഥിരപ്പെടുത്തും. കുടുംബത്തിന് നൽകേണ്ട ധനസഹായത്തെക്കുറിച്ച് മന്തിസഭാ യോഗം വിളിച്ചുചേർത്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ബിന്ദുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരെ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ്ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം പലയിടത്തും അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് ലാത്തിവീശി. ചിലയിടത്ത് ജലപീരങ്കി ഉപയോഗിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവരും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രതിഷേധവും ശക്തമാണ്. ബിജെപിയും യുവമോർച്ചയും വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്.  

മന്ത്രിയുടെ വസതിയിലേക്ക് ഉൾപ്പെടെ പ്രതിഷേധ പ്രകടങ്ങൾ ഉണ്ടായി. അപകടം നടന്ന കോട്ടയത്തും പത്തനംതിട്ടയിലും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമുൾപ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രതിഷേധം നടക്കുകയാണ്. 

ഇതിനിടെ, കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം. കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഎച്ച്എസ് വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനമായത്. എല്ലാ സ്ഥാപന മേധാവികളും നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. 

Minister Vasavan visited Bindu's family and handed over Rs 50,000 as immediate assistance after her tragic death in the Kottayam Medical College building collapse. The government has accepted the family's four demands, including covering Navami's treatment expenses, offering temporary employment to Bindu's son, and considering permanent job placement. Further financial aid will be decided in a cabinet meeting [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  4 days ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  4 days ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  4 days ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  4 days ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  4 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  4 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  4 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  4 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  4 days ago
No Image

സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

uae
  •  4 days ago