HOME
DETAILS

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

  
Web Desk
July 04 2025 | 16:07 PM

Muhammed Siraj Great Bowling Performance against England in Test Cricket

എഡ്ബാസ്റ്റൺ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിന് പുറത്ത്. ഇതോടെ ഇന്ത്യയ്ക്ക് നിലവിൽ 180 റൺസിന്റെ ലീഡ് നേടാൻ സാധിച്ചിരിക്കുകയാണ്. ഇന്ത്യൻ ബൗളിംഗിൽ ആറ് വിക്കറ്റുകൾ നേടി മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 19.3 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 70 റൺസ് വിട്ടു നൽകിയാണ് സിറാജ് 6 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ബിർമിങ്ഹാമിൽ 5+ വിക്കറ്റുകൾ സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനും സിറാജിന് സാധിച്ചു. ഇഷാന്ത് ശർമ, ചേതൻ ശർമ, കപിൽ ദേവ് എന്നിവർ മാത്രമാണ് ഈ വേദിയിൽ അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ളൂ. ഇഷാന്ത്‌ ശർമ 2018ലും ചേതൻ ശർമ 1986ലും കപിൽദേവ് 1979ലുമാണ്‌ ഫൈഫർ നേടിയത്. മത്സരത്തിൽ സിറാജിനു പുറമേ ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ്  നാല് വിക്കറ്റുകളും സ്വന്തമാക്കി.

ഇംഗ്ലണ്ട് നിരയിൽ രണ്ട് സെഞ്ച്വറികളാണ് പിറന്നത് ജാമി സ്മിത്തിന്റെയും ഹാരി ബ്രൂക്കിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച റൺസ് പടുത്തുയർത്തിയത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മറുഭാഗത്ത് 234 പന്തിൽ 17 ഫോറുകളും  ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് നേടിയത്.

അതേസമയം ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി. 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച പ്രകടനമാണ് നടത്തിയത്.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്‌സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്‌, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡൺ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.

Muhammed Siraj Great Bowling Performance against England in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  a day ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  a day ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  a day ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  a day ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  a day ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  a day ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  a day ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  a day ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  a day ago