HOME
DETAILS

പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

  
February 26 2025 | 16:02 PM

Woman molested while waiting for bus in Pune Police intensify search for accused

മുംബൈ: പൂനെയിലെ ബസ് ഡിപ്പോയ്ക്കുള്ളിൽ ബസ് കാത്തുനിന്ന 26 കാരിയെ ആളൊഴിഞ്ഞ ബസിലേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 5.30നാണ് സ്വർഗേറ്റ് ബസ് സ്റ്റാന്റിൽ വെച്ച് യുവതി പീഡനത്തിനിരയായത്.

സംഭവസ്ഥലത്തുനിന്ന് വെറും 100 മീറ്റർ അകലെ പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടും അതിക്രമം നടന്നു. ദത്താത്രേയ് രാംദാസ് ഗാഡേ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇയാളെ പിടികൂടാനായിട്ടില്ല.

പുലർച്ചെ സ്വന്തം വീടിലേക്ക് പോകാൻ ബസ് സ്റ്റാന്റിൽ എത്തിയ യുവതിയെ പ്രതി കബളിപ്പിച്ചു. പോകേണ്ട ബസ് മറ്റൊരു ഭാഗത്ത് നിർത്തിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് അവിടേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി, സ്ത്രീയെ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ ശിവശാഹി ബസിൽ കയറാൻ നിർബന്ധിച്ചു. ബസിനുള്ളിൽ പ്രവേശിച്ച ഉടൻ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിക്കായി എട്ട് അന്വേഷണസംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവം വലിയ പ്രതിഷേധങ്ങൾക്കും വഴിയോരുക്കി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൃത്യത്തിന് ശക്തമായ ഭാഷയിൽ പ്രതികരിച്ചു. "അത്യന്തം അപമാനകരമായ സംഭവമാണിത്. ഈ കുറ്റവാളിക്ക് വധശിക്ഷയിൽ താഴെയുള്ള ശിക്ഷയൊന്നും അർഹിക്കുന്നില്ലെന്നും ,"പവാർ പറഞ്ഞു, അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ പൂനെ പൊലീസ് കമ്മീഷണറെ നിർദേശിച്ചതായും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ ക്യാപ്റ്റന്റെ റെക്കോർഡും തകർന്നുവീണു; തോൽവിയിലും ചരിത്രമെഴുതി 14കാരൻ

Cricket
  •  2 days ago
No Image

ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്റുകളെന്ന് ഷൈന്‍, അവര്‍ക്ക് പണം നല്‍കും; പരിശോധന സിനിമ സെറ്റുകളിലേക്കും, ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും

Kerala
  •  2 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിത സിവിൽ പൊലിസ് ഉദ്യോഗാർഥികൾ

Kerala
  •  2 days ago
No Image

ശസ്ത്രക്രിയക്കിടെ ദ‍ൃശ്യങ്ങൾ മൊബൈലിൽ പകർത്തി: ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

Kerala
  •  2 days ago
No Image

സെവൻസ് ഫുട്ബോളിൽ മായാജാലം തീർത്ത 'ന്യൂമാൻ' ഇനിയില്ല; ഐതിഹാസിക യാത്രക്ക് അന്ത്യം

Football
  •  2 days ago
No Image

Hajj 2025: പുതിയ ഹജ്ജ് ചട്ടങ്ങള്‍ പുറത്ത്: എന്‍ട്രി നിയമങ്ങള്‍, പെര്‍മിറ്റുകള്‍, പിഴകള്‍..; നിങ്ങള്‍ക്കാവശ്യമായ പൂര്‍ണ്ണ ഗൈഡ്

Saudi-arabia
  •  2 days ago
No Image

കോന്നി ആനത്താവളത്തിൽ നാലുവയസ്സുകാരൻ്റെ മരണം: അഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഡിഎഫ്ഒയും റേഞ്ച് ഓഫീസറെയും സ്ഥലം മാറ്റും

Kerala
  •  2 days ago
No Image

തീവ്രവലതുപക്ഷ ജൂതന്‍മാര്‍ അല്‍ അഖ്‌സ മസ്ജിദില്‍ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അഖ്‌സ തകര്‍ക്കുന്ന എഐ വീഡിയോ പ്രചരിപ്പിക്കുന്നു; അപലപിച്ച് ഖത്തര്‍

International
  •  2 days ago
No Image

പഞ്ചസാരയ്ക്ക് വിലക്ക്! അംഗൻവാടി പോഷകാഹാരത്തിൽ കേന്ദ്രത്തിന്റെ കർശന നിർദേശം

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച് 20 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി

Kerala
  •  2 days ago