ചെങ്ങന്നൂര്‍-തിരുവല്ല രണ്ടാം റെയില്‍പ്പാത തുറന്നു
തിരുവല്ല: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചെങ്ങൂന്നര്‍-തിരുവല്ല രണ്ടാം റെയില്‍പ്പാത ഗതാഗത യോഗ്യമായി. പുതിയ പാതയിലൂടെ കന്നിഓട്ടം നടത്താനെത്തിയ ശബരി എസ്ക്പ്രസിന് തിരുവല്ല സ്റ്റേഷന് മാനേജര്‍ പി.കെ. ഷാജി പച്ചക്കൊടികാട്ടി. ട്രെയിന്‍ റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് അലങ്കരിച്ചു. സിഗ്നല്‍ സംവിധാനത്തിലെ അവസാനവട്ട ജോലികളും പൂര്‍ത്തിയായ ശേഷമാണ് ആദ്യവണ്ടി കടത്തിവിട്ടത്.
ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള രണ്ടാം പാത തുറന്നതോടെ ചെങ്ങൂര്‍-തിരുവല്ല സ്റ്റേഷനുകളില്‍ ട്രെയിന്‍ പിടിച്ചിടേണ്ട സാഹചര്യം ഒഴിവായി. രണ്ടാം പാതയില്‍ ജൂണ്‍ 21ന് ഡീസല്‍ എന്ജിന് ഉപയോഗിച്ചും, ആഗസ്റ്റ് 15ന് ഇലക്ര്ടിക് എന്ജിന് ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ദക്ഷിണ മേഖലാ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ സുദര്ശന് നായികിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം 25ന് അവസാനവട്ട പരിശോധനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."