റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി
എറണാകുളം: ശബരിമലയില്‍ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'പുണ്യം പൂങ്കാവനം' പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പദ്ധതിയുടെ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനോട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. പൊലിസിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടുക്കം രേഖപ്പെടുത്തിയ കോടതി നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയായിരുന്നു പുണ്യം പൂങ്കാവനം പദ്ധതി നടപ്പിലാക്കിയത്. 2011ലാണ് പദ്ധതി ആരംഭിച്ചത്.
2023 ഒക്ടോബറിലായിരുന്നു, ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്. പുണ്യം പൂങ്കാവനം, ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം ശബരിമല എന്നീ പദ്ധതികളുടെ പേരില്‍ ഭക്തരില്‍നിന്ന് ഒരു ഫണ്ടും ശേഖരിക്കരുതെന്ന് കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."