HOME
DETAILS

ചാമ്പ്യൻസ് ട്രോഫി പുറത്താകൽ; ഇംഗ്ലണ്ടിന്റെ നെടുംതൂൺ പടിയിറങ്ങി

  
Web Desk
February 28 2025 | 15:02 PM

jos butler step down england cricket team captaincy

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തും നിന്നും പടിയിറങ്ങി ജോസ് ബട്ലർ. ഏകദിനത്തിൽ നിന്നും ടി-20യിൽ നിന്നുമാണ് ബട്ലർ ക്യാപ്റ്റൻസി ഒഴിഞ്ഞത്. ചാമ്പ്യൻസ് ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബട്ലറിന്റെ ഈ തീരുമാനം.

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഇംഗ്ലണ്ട് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടതാണ് ഇംഗ്ലണ്ട് പുറത്തായത്. ടൂർണമെന്റിൽ സൗത്ത് ആഫ്രിക്കതിരെയുള്ള അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിക്കുക ബട്ലർ ആയിരിക്കും. അവസാനമായി ബട്ലർ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനാവുന്ന മത്സരം കൂടിയായിരിക്കും ഇത്. 

44 ഏകദിന മത്സരങ്ങളിലാണ് ബട്‌ലർ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. ഇതിൽ 18 മത്സരങ്ങൾ വിജയിച്ചപ്പോൾ 25 മത്സരങ്ങളിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു. ബട്‌ലറുടെ കിഴിൽ ഇംഗ്ലണ്ട് 51 ടി-20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ 26 വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ 22 മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. 

2022ലെ ടി-20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് ബട്ലറിന്റെ കീഴിലാണ്. പോൾ കോളിംഗ് വുഡ് (2010 ടി-20 ലോകകപ്പ്), ഇയോൻ മോർഗൻ (2019 ലോകകപ്പ്) എന്നിവർക്ക് ശേഷം ഐസിസി കിരീടം നേടുന്ന കാപ്റ്റനാവാനും ബട്ലറിന് സാധിച്ചു. 2024 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമി ഫൈനലിലേക്ക് നയിക്കാനും ബട്ലറിന് സാധിച്ചു.

2023 ഏകദിന ലോകകപ്പിൽ സെമിയിലേക്ക് മുന്നേറാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ആറാം സ്ഥാനത്താണ്  ഇംഗ്ലണ്ട് ഫിനിഷ് ചെയ്തിരുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്നും നാല് മത്സരങ്ങളിൽ മാത്രമേ ഇംഗ്ലണ്ടിന് വിജയിക്കാൻ സാധിച്ചിരുന്നുള്ളൂ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  2 days ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  2 days ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  2 days ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  2 days ago
No Image

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ

Kerala
  •  2 days ago
No Image

യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

National
  •  2 days ago
No Image

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  2 days ago