കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
മലപ്പുറം:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മലയോര മേഖലയിലെ വാഴ കർഷകർക്ക് കനത്ത നാശ നഷ്ടം വരുത്തി. കരുവാരകുണ്ട്, കൽക്കുണ്ട്, ആനത്താനം, ചേരി, കുണ്ടോട എന്നിവിടങ്ങളിലായുള്ള ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി, കർഷകർ വലിയ പ്രതിസന്ധിയിലായി.
അപ്രതീഷിത കാലാവസ്ഥയായിരുന്ന വൻനാശം വരാൻ കാരണമായി മാറിയത്.അടക്കാക്കുണ്ട് സ്വദേശികളായ കൊപ്പൻ ആസിഫ്, ഇസ്ഹാഖ്, ഷാഹിന എന്നിവരുടെ 10,000 വാഴകൾ പൂർണമായും നശിച്ചു.നൗഷാദ് കൈപ്പുള്ളി, കൈപ്പുള്ളി ഹാരിസ്, മമ്മദ്, തോംസൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള 19,000 വാഴകളും നിലംപൊത്തി.വൈകുന്നേരങ്ങളിൽ തുടർച്ചയായി വീശിയ കാറ്റാണ് കർഷകരുടെ മാസങ്ങളോളമുള്ള പരിശ്രമം തകർത്തത്.
സംഭവസ്ഥലം സന്ദർശിച്ച് കൃഷി ജില്ല ഡെപ്യൂട്ടി ഡയറക്ടർ ശ്രീരേഖ, അസി. ഡയറക്ടർ സുധ, കരുവാരകുണ്ട് കൃഷി ഓഫിസർ വി.എം. ഷമീർ, അസിസ്റ്റന്റുമാരായ എസ്. പ്രവീൺകുമാർ, നോബ്ള്‍ എന്നിവർ കൃഷിനാശത്തിന്റെ കണക്കെടുപ്പ് നടത്തി. തകർന്നുപോയ വിളകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."