HOME
DETAILS

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

  
Web Desk
March 02 2025 | 03:03 AM

Student Murder in Thamarassery Kozhikode Investigation Expands to Include Outside Involvement

താമരശേരി (കോഴിക്കോട്): താമരശ്ശേരിയില്‍ മര്‍ദനമേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍  അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പുറമെയുള്ളവരുടെ പങ്കും പൊലിസ് അന്വേഷിക്കുന്നു. താമരശേരി കോരങ്ങാട് സ്‌കൂളിലും തൊട്ടടുത്ത ഐ.എച്ച് ആര്‍.ഡി കോളജിലും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാവുന്ന നിസാര പ്രശ്‌നങ്ങളില്‍ പോലും പുറമെ നിന്നുള്ള മുതിര്‍ന്നവരുടെ ഇടപെടല്‍ പതിവാണെന്ന് നാട്ടുകാരും വിദ്യാര്‍ഥികളും ആരോപിക്കുന്നു. ഷഹബാസിന്റെ മരണത്തില്‍ കലാശിച്ച ആക്രമണ സംഭവത്തിലും പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.

സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് താമരശേരി പൊലിസ് വ്യക്തമാക്കി. ആക്രമണം നടത്തിയ സംഘത്തിന് മാരകായുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചതായും സംശയമുയരുന്നുണ്ട്. സാധാരണ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് രണ്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായത്. ബോധപൂര്‍വം ആക്രമണം നടത്തി പ്രശസ്തരാവാനുളള ശ്രമവും ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

മാരകായുധം കുട്ടികളുടെ കയ്യില്‍ കൊടുത്തുവിട്ട് ആസൂത്രിതമായ ചെയ്തതാണെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവും ആരോപിക്കുന്നു. സംഭവ സമയത്ത് രക്ഷിതാക്കള്‍ ദൂരെ മാറിനിന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഷഹബാസിനെ വളഞ്ഞുവെച്ച് അതിക്രൂരമായാണ് അക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 
 

സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന്  പോലിസ് അറിയിച്ചു. 
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളുടെയും ആ സമയത്ത് സമീപത്തെ കടകളില്‍ ഉണ്ടായിരുന്നവരുടെയും മൊഴികള്‍ രേഖപ്പെടുത്തും. സംഘര്‍ഷം ഉണ്ടായ സ്ഥലത്തെയും, സമീപത്തെയും മുഴുവന്‍  സിസിടിവി ദൃശ്യങ്ങലും പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളും പൊലിസ്  വിശദമായി പരിശോധിക്കും.


കഴിഞ്ഞ വര്‍ഷവും സംഘട്ടനം; ഷഹബാസിനെ മര്‍ദിച്ചവരും സംഘത്തില്‍
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷവും മറ്റു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി വിവരം. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായിരുന്ന ഇവര്‍ താമരശേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെയാണ് മര്‍ദിച്ചത്.

സ്‌കൂളിന് സമീപത്തും വയലിലുമാണ് അന്ന് സംഘട്ടനമുണ്ടായത്. അന്ന് രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. മര്‍ദിക്കുന്നതിന്റെയും രക്തം റോഡില്‍ വീണതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്ന് മര്‍ദിച്ച വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ സംരക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ കേസില്‍ പ്രതികളായ മൂന്ന് കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിലാണ് വിദ്യാര്‍ഥികള്‍ അക്രമം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളെ ശകാരിക്കുന്നതിനു പോലും അധ്യാപകര്‍ക്ക് ഭയമാണ്. വിദ്യാര്‍ഥികള്‍ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില രക്ഷിതാക്കള്‍ക്ക്. ചില കുട്ടികളും പെരുമാറുന്നത് ക്രിമിനല്‍ മനസ്സുള്ളവരെ പോലെയാണ്. അവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ലെന്നും സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.


തുടക്കം യാത്രയയപ്പിലെ തര്‍ക്കം
കോഴിക്കോട്: ട്യൂഷന്‍ സെന്ററിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ നിസാര തര്‍ക്കമാണ് മുഹമ്മദ് ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടി വ്യാപാരഭവനില്‍ നടന്നത്. എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൃത്തപരിപാടിയ്ക്കിടെ ഫോണ്‍ തകരാറിലായി പാട്ട് നിന്നതോടെ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ കൂവി വിളിച്ചു. അതിന്റെ പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഷഹബാസ് ഉള്‍പ്പെടെ എളേറ്റില്‍ സ്‌കൂളിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പുറമെ കാര്യമായ പരുക്ക് കാണാതിരുന്ന മുഹമ്മദ് ഷഹബാസ് വീട്ടിലെത്തി അവശനിലയിലായതോടെയാണ് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചത്.

മൂന്ന് തവണയാണ് സംഘര്‍ഷം ഉണ്ടായത്. ആദ്യത്തെ സംഘര്‍ഷത്തിലാണ് ഷഹബാസിന് ക്രൂരമായി മര്‍ദനമേറ്റത്. ആയുധങ്ങളുമായി സംഘം വട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള മൂന്നുപേര്‍ നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലിസ് പറയുന്നു.


സംഭവത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ അഞ്ച് പേര്‍ക്കെതിരേയാണ് താമരശ്ശേരി പൊലിസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് നടപടി. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലിസ് മേധാവിയോടും ശിശുക്ഷേമസമിതിയോടും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ മനോജ് കുമാര്‍ വിശദീകരണം തേടി.

കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ ബൈജു പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഷഹബാസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കെടവൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പിതാവ് ഇഖ്ബാല്‍ പെയിന്റിങ് തൊഴിലാളിയാണ്. മാതാവ്: റംസീന. സഹോദരങ്ങള്‍: ഷമ്മാസ്, മുഹമ്മദ് അയാന്‍, മുഹമ്മദ് യമിന്‍.

തലയോട്ടി തകര്‍ത്തുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അര്‍ധരാത്രി 12 40നാണ്  ഷഹബാസ് മരിച്ചത്. തലച്ചോറില്‍ ആന്തരികരക്തസ്രാവവും ചെവിക്കുസമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലധികം വെന്റിലേറ്ററില്‍ കഴിഞ്ഞ ഷഹബാസ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തലയോട്ടി തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു. കണ്ണിനും മര്‍ദനമേറ്റ അടയാളങ്ങളുണ്ട്. മൂക്കിനും ഇടതുവശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. നെഞ്ചിലേറ്റ മര്‍ദനത്തില്‍ രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  20 hours ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  20 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  21 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  a day ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  a day ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  a day ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  a day ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  a day ago