HOME
DETAILS

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

  
Web Desk
March 02 2025 | 08:03 AM

Father of Indian woman on death row in Abu Dhabi moves Delhi HC

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് ശരീരമാകെ പൊള്ളല്‍,
വലുതായപ്പോഴും അതിന്റെ പാട് മുഖത്തുനിന്ന് പോകാത്തതിനാല്‍ വിവാഹം പോലും നടന്നില്ല, 
ദരിദ്ര ചുറ്റുപാട്, 
ചികിത്സിക്കാമെന്ന വാഗ്ദാനം കേട്ട് യുഎഇയിലെത്തിയത് അതിനെക്കാള്‍ വലിയ കെണിയിലേക്ക്, 
ശമ്പളമില്ലാതെ മാനസികപീഡനത്തിനൊടുവില്‍ ജയിലിലും, 
ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍.... ഒരാള്‍ക്കും ഈ ഗതി വരരുതെന്ന് ഉത്തര്‍പ്രദേശ് മുഗളായി ബാന്ദ സ്വദേശിനി ഷെഹ്‌സാദി ഖാന്റെ (33) ജീവിതം കേട്ടാല്‍ ആരും മനസ്സില്‍ പ്രാര്‍ത്ഥിച്ചുപോകും.

 

Shahzadi Khan
Shahzadi Khan
 

 

നിലവില്‍ അബൂദബിയിലെ അല്‍ വത്ബ ജയിലില്‍ കഴിയുകയാണ് ഷഹ്‌സാദ. വധശിക്ഷക്ക് മുമ്പുള്ള അവസാന ആഗ്രഹമെന്ന നിലയില്‍ കഴിഞ്ഞമാസം ഷഹ്‌സാദ കുടുംബത്തോട് സംസാരിച്ചിരുന്നു. ഇതെന്റെ അവസാന ഫോണ്‍ കോളായിരിക്കും, ഉടനെ എന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് ഷെഹ്‌സാദി അവസാനമായി വീട്ടുകാരോട് പറഞ്ഞത്. ഫെബ്രുവരി 16നാണ് ഷെഹ്‌സാദയുടെ ഈ കോള്‍ വന്നത്. ഉടന്‍ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു അതില്‍ ഷെഹ്‌സാദ പറഞ്ഞത്. 
എന്നാല്‍ വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുകയുണ്ടായി.


ഷെഹ്‌സാദ എങ്ങിനെ യുഎഇയിലെത്തി?

കോവിഡ് കാലത്ത് 'റോട്ടി ബാങ്ക് ഓഫ് ബന്ദ' എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെ ആഗ്രയില്‍ നിന്നുള്ള വ്യവസായി ഉസൈറുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചതാണ് ഷെഹ്‌സാദയെ യുഎഇയിലെത്തിച്ചത്. ചെറുപ്പത്തില്‍ തിളച്ച വെള്ളം ദേഹത്ത് വീണപ്പോഴുണ്ടായ പൊള്ളലേറ്റ പാട് ചികിത്സിച്ച് ഭേദമാക്കാമെന്ന് ഉസൈര്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തു. മികച്ച വൈദ്യചികിത്സയും ഒപ്പം ജോലിയും ലഭിക്കുമെന്ന ഉസൈറിന്റെ വാഗ്ദാനം ഷെഹ്‌സാദി വിശ്വസിച്ചു. തന്റെ ബന്ധുക്കളും യുഎഇയില്‍ ഉണ്ടെന്നും അവര്‍ക്കൊപ്പം കഴിയാമെന്നും ഉസൈര്‍ പറഞ്ഞു. 2021 നവംബറിലാണ് ഷെഹ്‌സാദി അബൂദബിയിലെത്തിയത്.

2025-03-0213:03:38.suprabhaatham-news.png
 
 


ഉസൈറിന്റെ ബന്ധുക്കളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുകയായിരുന്നു ഷഹ്‌സാദയുടെ ജോലി. ഭക്ഷണവും താമസസൗകര്യവും ഉണ്ടെന്ന് ആദ്യ ദിവസങ്ങളില്‍ ഷെഹ്‌സാദ വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ കോള്‍ വരാതായി. തിരിച്ച് വിളിക്കുമ്പോള്‍ പ്രതികരണവും ഉണ്ടായില്ല. 2022 ഫെബ്രുവരിയില്‍ ഷഹ്‌സാദയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞ് മരിച്ചു. മരണത്തിന് ഉത്തരവാദി ഷെഹ്‌സാദ ആണെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതാപിതാക്കള്‍ കേസ് കൊടുത്തു. അറസ്റ്റിലായ അവരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2023 ജൂലൈ 31 നാണ് ഷെഹ്‌സാദക്ക് വധശിക്ഷ വിധിച്ചത്. ശമ്പളം നല്‍കാത്തതിലുള്ള പക അവര്‍ കുഞ്ഞിനോടാണ് പ്രകടിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ വാദിച്ചത്. മെഡിക്കല്‍ അശ്രദ്ധയാണ് മരണകാരണമെന്നും ഷഹ്‌സാദ വാദിക്കുകയും മരണത്തിന് മുമ്പ് കുഞ്ഞിന് വാക്‌സിന്‍ നല്‍കിയിരുന്നുവെന്നും പനി ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. തന്റെ വാദം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ഷെഹ്‌സാദക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.


ഹൈക്കോടതിയെ സമീപിച്ച് പിതാവ്

ഷെഹ്‌സാദയുടെ വധശിക്ഷ റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതാണ് കേസിലെ ഏറ്റവും ഒടുവിലുള്ള പുരോഗതി. കേസില്‍ ആഴത്തിലുള്ള അനിശ്ചിതത്വം ഉണ്ടെന്നും വിശദീകരണത്തിനായി വിദേശകാര്യ മന്ത്രാലയത്തിന് ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ലെന്നും പിതാവ് ഷബീര്‍ ഖാന്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കാനാണ് സാധ്യത.

READ ALSO : 'ഇതെന്റെ അവസാന ഫോണ്‍ കോളായിരിക്കും, ഉടനെ വധശിക്ഷ നടപ്പാക്കും': യുഎഇയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ യുവതി

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രാദേശിക കോടതികള്‍ക്ക് മുന്നില്‍ ഷഹ്‌സാദക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും കുറ്റസമ്മതം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ നിലവിലെ നിയമപരമായ നില ഉറപ്പാക്കാനും അവള്‍ ജീവിച്ചിരിപ്പുണ്ടോ അതോ വധിക്കപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനും ആവശ്യപ്പെട്ട് ഫെബ്രുവരി 21ന് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഷബീര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

In Short: Shahzada is currently in Abu Dhabi's Al Wathba Prison. Shahzada had spoken to his family last month as a final wish before his execution. Shahzada had told his family that this would be his last phone call and that he would be executed soon. This call came on February 16. Shahzada said that he would be executed soon.
However, UAE authorities informed the Indian Embassy that no decision had been made to carry out the execution immediately.

Father of Indian woman on death row in Abu Dhabi moves Delhi HC

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈക്ക് കനത്ത തിരിച്ചടി; ഹൈദരാബാദിനെ തകർത്തവൻ ചെന്നൈക്കെതിരെ കളിക്കില്ല

Cricket
  •  9 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

International
  •  9 days ago
No Image

നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്

National
  •  9 days ago
No Image

കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്

Kerala
  •  9 days ago
No Image

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം 11 മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത

National
  •  9 days ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്‌സ്

Football
  •  9 days ago
No Image

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

Kuwait
  •  9 days ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ

uae
  •  9 days ago
No Image

സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി

National
  •  9 days ago
No Image

ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി

Football
  •  9 days ago