HOME
DETAILS

അബൂദബിയുടെ ആകാശം ഇനി എയർ ടാക്സികൾ കീഴടക്കും; ഈ മാസം മുതൽ പരീക്ഷണ പറക്കലുകൾ 

  
March 02 2025 | 12:03 PM

Abu Dhabi to Introduce Air Taxis with Trial Flights Starting This Month

അബൂദബി: ഈ വർഷാവസാനത്തോടെ അബൂദബിയിൽ എയർ ടാക്സികൾ സർവിസ് ആരംഭിക്കും. ഇതിന് മുന്നോടിയായി ഈ മാസം മുതൽ അബൂദബിയിൽ അമേരിക്കൻ കമ്പനിയായ ആർച്ചറിൻ്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തും.

പറക്കും ടാക്സികൾ വാങ്ങുന്നതിനായി അബൂദബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ കരാർ ഒപ്പുവച്ചു. എയർ ടാക്സികൾ പറത്തുന്നതിനായി പൈലറ്റുമാർക്ക് പരിശീലനം നൽകാനും, ടാക്‌സി നടത്തിപ്പിലും ആർച്ചർ കമ്പനി അബൂദബി ഏവിയേഷനുമായി സഹകരിക്കും.  സർവിസിൻ്റെ തുടക്ക കാലത്ത് പൈലറ്റുമാരെയും സാങ്കേതിക പ്രവർത്തകരെയും എൻജിനീയർമാരെയും നൽകുക ആർച്ചർ കമ്പനിയായിരിക്കും.

രാജ്യത്ത് എയർ ടാക്സി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയായ ആർച്ചർ, ഈ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിംഗിന് വേണ്ട സാങ്കേതിക സംവിധാനങ്ങളും നൽകും. സർവിസ് പൂർണതോതിൽ പ്രവർത്തനം തുടങ്ങും വരെ ഈ സഹായം തുടരുമെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ മിഡ് നൈറ്റ് എയർക്രാഫ്റ്റുകളിൽ പൈലറ്റിനൊപ്പം നാലു യാത്രക്കാർക്ക് സഞ്ചരിക്കാനാകും. കുറഞ്ഞ ഇടവേളകളിൽ സർവിസ് നടത്താൻ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. സാധാരണ കാറിൽ ഒന്നര മണിക്കൂർ സമയമെടുക്കുന്ന യാത്രകൾ എയർ ടാക്സി ഉപയോഗിച്ച് 10 മുതൽ 30 മിനിറ്റിനകം പൂര്‍ത്തിയാക്കാൻ കഴിയും. എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം, എമിറേറ്റുകൾക്കുള്ളിലും ഈ സർവിസ് ലഭ്യമാകും.

ദുബൈക്കും അബൂദബിക്കും ഇടയിൽ യാത്ര ചെയ്യാൻ ഒരാൾക്ക് 800 മുതൽ 1500 ദിർഹം വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 350 ദിർഹമാണ് ദുബൈക്കുള്ളിൽ വിവിധ സ്‌ഥലങ്ങളിലേക്കു സഞ്ചരിക്കുന്നതിനായി പ്രതീക്ഷിക്കുന്ന ചെലവ്. കമ്പനിക്ക് അബൂദബിയുമായുള്ള കരാർ പ്രകാരം മിഡ്‌നൈറ്റ് എയർ ക്രാഫ്റ്റുകൾ യുഎഇയിൽ തന്നെ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

മേഖലയിലെ മറ്റു രാജ്യങ്ങൾക്കു നൽകാനുള്ള ഉൽപാദനവും ഈ ഫാക്ടറിയിൽ നിന്നു ലക്ഷ്യമിടുന്നു. ജോബിയാണ് രാജ്യത്ത് എയർ ടാക്സി സേവനം നൽകാൻ ഒരുങ്ങുന്ന രണ്ടാമത്തെ കമ്പനി. ടാക്സികൾ പറന്നുയരാനും ഇറക്കാനുമായി നിർമിക്കുന്ന വെർട്ടിപോർട്ടുകളിൽ ആദ്യത്തേതിന് ദുബായ് ഇൻ്റർനാഷനൽ വെർട്ടിപോർട് എന്നാണ് പേര്.

മേഖലയിലെ മറ്റു രാജ്യങ്ങൾക്ക് എത്തിക്കുന്നതിനായുള്ള ഉൽപാദനവും ഈ ഫാക്ടറിയിൽ നിന്ന് ലക്ഷ്യമിടുന്നു. രാജ്യത്ത് എയർ ടാക്സി സേവനം ആരംഭിക്കാൻ ഒരുങ്ങുന്ന രണ്ടാമത്തെ കമ്പനിയാണ് ജോബി. "ദുബൈ ഇൻ്റർനാഷണൽ വെർട്ടിപോർട്" എന്നായിരിക്കും ടാക്സികൾ പറന്നുയരാനും ഇറങ്ങാനുമായി നിർമിക്കുന്ന വെർട്ടിപോർട്ടുകളിൽ ആദ്യത്തേതിന് നൽകുന്ന പേര്.

 Abu Dhabi is set to revolutionize urban transportation with the introduction of air taxis, starting with trial flights this month, offering a glimpse into the future of mobility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  20 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  21 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  21 hours ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  a day ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  a day ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  a day ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  a day ago
No Image

പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്

Kerala
  •  a day ago