HOME
DETAILS

അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ

  
Sudev
March 02 2025 | 13:03 PM

Karun Nair create a historical record in Indian domestic cricket

നാഗ്പൂർ: 2025 രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കിയിരുന്നു. കേരളത്തിനെതിരെയുള്ള ഫൈനലിൽ സമനില പിടിച്ചാണ് വിദർഭ കിരീടം ചൂടിയത്. ഒന്നാം ഇന്നിങ്‌സിൽ നേടിയ ലീഡിന്റെ മുൻതൂക്കത്തിലാണ് വിദർഭ ചാമ്പ്യന്മാരായത്. വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ്‌ കരുൺ നായർ. രഞ്ജി ട്രോഫിയിൽ 16 ഇന്നിങ്സിൽ നിന്നും 53.9 ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്. രഞ്ജിയിൽ മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ്‌ കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2025-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്.

ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ താരമായി മാറാനും കരുണിന് സാധിച്ചു. എട്ട് സെഞ്ച്വറികൾ വീതം നേടിയ സച്ചിൻ ടെണ്ടുൽക്കർ(19997-98), ആകാശ് ചോപ്ര(2007-08), മായങ്ക് അഗർവാൾ(2017-18) എന്നിവരെ മറികടന്നാണ് കരുൺ ഈ നേട്ടം സ്വന്തമാക്കിയത്. 1999-2000 സീസണിൽ ഒമ്പത് സെഞ്ച്വറികൾ നേടുന്ന മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിന്റെ റെക്കോർഡിനൊപ്പമെത്താനും കരുണിന് സാധിച്ചു. 10 സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 1994-95 സീസണിലായിരുന്നു സച്ചിൻ 10 സെഞ്ച്വറികൾ നേടിയത്. ഫൈനലിലും കരുൺ നായർ സെഞ്ച്വറി നേടിയിരുന്നു. കരുൺ നായർ 295 പന്തിൽ നിന്നും 135 റൺസാണ് താരം നേടിയത്. 

ഒന്നാം ഇന്നിങ്‌സിൽ 342 റൺസിനാണ് കേരളം പുറത്തായത്. ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസ് നേടി മികച്ച പ്രകടനം നടത്തി. 10 ഫോറുകൾ ആയിരുന്നു സച്ചിൻ നേടിയത്. ആദിത്യ സാർവതെ 185 പന്തിൽ 79 റൺസും അഹമ്മദ് ഇമ്രാൻ 83 പന്തിൽ 37 റൺസും മുഹമ്മദ് അസ്ഹുദീൻ 59 പന്തിൽ 34 റൺസും നേടി. വിദർയുടെ ബൗളിങ്ങിൽ രേഖാഡെ, ഹർഷ് ദുബെ, ദാർശൻ നാൽക്കണ്ടെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി തിളങ്ങി. യാഷ് താക്കൂർ ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം ഒന്നാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്ത വിദർഭ 379 റൺസിനാണ് പുറത്തായത്. ഡാനിഷ് മാലേവാറിന്റെ സെഞ്ച്വറി കരുത്തിലാണ് വിദർഭ മികച്ച സ്‌കോർ സ്വന്തമാക്കിയത്. 285 പന്തിൽ 153 റൺസാണ് താരം നേടിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു മാലേവാറിന്റെ ഇന്നിങ്‌സ്. കരുൺ നായർ അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 188 പന്തിൽ 86 റൺസാണ് കരുൺ നേടിയത്.

Karun Nair create a historical record in Indian domestic cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago