HOME
DETAILS

റൊണാൾഡോയെക്കാൾ മികച്ചത് ആ രണ്ട് താരങ്ങളാണ് : ബ്രസീലിയൻ സൂപ്പർതാരം

  
Web Desk
March 03, 2025 | 12:03 PM

Fabinho talks about the best footballers in the world

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ഏറ്റവും മികച്ച താരമാരാണെന്ന് ഫുട്ബോൾ ലോകത്ത് എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയൻ താരം ഫാബീഞ്ഞോ. റൊണാൾഡോയെക്കാൾ മികച്ച താരങ്ങൾ മെസിയും റൊണാൾഡോ നസാരിയോയുമാണെന്നാണ് ഫാബീഞ്ഞോയുടെ അഭിപ്രായം. ടിഎൻടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ താരം ഇക്കാര്യം പറഞ്ഞത്. 

'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമ്പൂർണനായ താരം താനാണെന്ന് ക്രിസ്റ്റ്യാനോ സത്യസന്ധമായി അവകാശപ്പെട്ടു. എന്നാൽ ചില താരങ്ങൾ അദ്ദേഹത്തേക്കാൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു. ഞാൻ കണ്ടവരിൽ റൊണാൾഡോ നസാരിയോയും ലയണൽ മെസിയും റൊണാൾഡോയെക്കാൾ മുന്നിൽ നിൽക്കുന്ന താരങ്ങളാണ്,' ഫാബീഞ്ഞോ പറഞ്ഞു. 

റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിലൂടെയായിരുന്നു. സ്പോർട്ടിങ്ങിനായി 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 12 മില്യൺ പൗണ്ടിനായിരുന്നു റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ എത്തിയത്. ഈ കാലങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു.

പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. അൽ നസറിനൊപ്പം റൊണാൾഡോ പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം കൂടിയാണ് റൊണാൾഡോക്കുള്ളത്. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് 200 മില്യൺ യൂറോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 

 

Fabinho talks about the best footballers in the world 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  12 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  12 days ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  12 days ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  12 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  12 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  12 days ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  12 days ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  12 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  12 days ago
No Image

അവൻ സച്ചിനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: മുൻ ഇന്ത്യൻ താരം

Cricket
  •  12 days ago