HOME
DETAILS

പ്രവാസികൾക്ക് നേട്ടം; കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള തൊഴിൽ മാറ്റത്തിന് അനുമതി

  
March 03 2025 | 13:03 PM

 Kuwait Allows Expats to Switch Jobs Between Government and Private Sectors

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇനിയൊരു തടസവും ഇല്ലാതെ സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റാൻ അനുമതി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫേഴ്സ് വിഭാഗം ഇതുമായി ബന്ധപ്പെട്ട നിയന്ത്രണം നീക്കിയതായി അറിയിച്ചു. പുതിയ തീരുമാനപ്രകാരം, ആർട്ടിക്കിൾ 17 വീസയിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാൻ അനുമതി ലഭിക്കും.

കുവൈത്തിൽ ഇനി സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ മേഖലയിക്ക് മാറാനും അനുമതി ലഭിക്കും. പുതിയ തീരുമാനപ്രകാരം, ഇഖാമ മാറ്റത്തിന് ഇനി മുതൽ വിദ്യാഭ്യാസ യോഗ്യത തടസ്സമാവില്ല. മുൻപ്, ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത ആവശ്യമായിരുന്നുവെങ്കിലും ഇപ്പോൾ ഈ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹരിക്കാൻ നിരവധി പരിഷ്‌കരണങ്ങളാണ് ഭരണകൂടം നടപ്പിലാക്കുന്നത്.

കഴിഞ്ഞ ഡിസംബർ ആരംഭത്തിൽ, യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2021 ജനുവരി 1 മുതൽ നിലവിലുണ്ടായിരുന്ന നിയന്ത്രണം കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് റദ്ദാക്കുകയായിരുന്നു.

നിയന്ത്രണ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് പ്രതിവർഷം ഏകദേശം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് കെഡി 500, വർക്ക് പെർമിറ്റിന് കെഡി 250 എന്നിവക്കൊപ്പം മറ്റ് അനുബന്ധ ചെലവുകളും ചേർന്നത് വലിയ സാമ്പത്തിക ബാധ്യതയായി. ഇതിന്റെ പ്രത്യാഘാതമായി മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ കുവൈത്ത് വിടേണ്ടി വന്നിരുന്നു. ഇത്, രാജ്യത്തെ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ, ഈ തീരുമാനം പുനപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് മന്ത്രി നിർദേശം നൽകിയിരുന്നു. 

Kuwait has introduced a significant reform, permitting expatriates to switch jobs between the government and private sectors, providing them with greater flexibility and career growth opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  23 days ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  23 days ago
No Image

മെസിയല്ല! കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  23 days ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  23 days ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  23 days ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  23 days ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  23 days ago
No Image

യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി

Kerala
  •  23 days ago
No Image

സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ

Cricket
  •  23 days ago
No Image

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Kerala
  •  24 days ago