HOME
DETAILS

കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം

  
Abishek
March 04 2025 | 12:03 PM

Kuwaits Iftar Cannon A Century-Long Tradition of Faith and Community

കുവൈത്ത് സിറ്റി: റമദാനിൻ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും കുവൈത്തിൽ മാറ്റമില്ലാതെ പ്രതിധ്വനിച്ചു. ഈ പാരമ്പര്യം ഇപ്പോഴും മുടങ്ങാതെ നിലനിർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്.

റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിന്‍റെ മണിക്കൂറുകളുടെ അവസാനവും മഗ്‌രിബ് പ്രാർത്ഥനക്കുമായി കാത്തിരിക്കുമ്പോൾ പീരങ്കി വെടിയൊച്ചയുടെ മുഴക്കം വിശ്വാസികൾക്ക് സന്തോഷം നൽകുന്നു. സൂര്യാസ്തമയത്തിൽ കുവൈത്തിന്‍റെ ആകാശത്ത് ഇഫ്താർ പീരങ്കിയുടെ മുഴക്കം കേൾക്കുമ്പോൾ, അത് നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കുന്ന ഒരു സൂചന മാത്രമല്ല, വിപുലമായ ഒരു ചരിത്രത്തിന്‍റെ പ്രതിധ്വനി കൂടിയാണ്.

ALSO READ: റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്

കുവൈത്തിലെ ഇഫ്താർ പീരങ്കിയുടെ പാരമ്പര്യം 1907ൽ, രാജ്യത്തിന്റെ ഏഴാമത്തെ ഭരണാധികാരിയായ ശൈഖ് മുബാറക് അൽ സബാഹിന്റെ കാലഘട്ടത്തിൽ ആരംഭിച്ചതാണ്. റേഡിയോയും ആധുനിക സാങ്കേതിക വിദ്യകളും വ്യാപിക്കുന്നതിന് മുൻപ്, വിശ്വാസികളെ ഇഫ്താർ സമയത്തെക്കുറിച്ച് അറിയിക്കുന്ന പ്രധാന മാർഗം ഇതായിരുന്നു. രാജ്യത്തെ സുപ്രധാന ചരിത്ര ലാൻഡ്‌മാർക്കുകളിലൊന്നായ സീഫ് കൊട്ടാരത്തിൽ നിന്നായിരുന്നു പീരങ്കി വെടിയുതിർത്തിരുന്നത്. നോമ്പിന്റെ അവസാനം അറിയിക്കുന്ന ഈ റമദാൻ ഷെല്ലിനായി കുവൈത്തിലെ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുക്കുകയും അതിന്റെ മുഴക്കം കേട്ട് ഇഫ്താറിനായി മേശക്ക് ചുറ്റും ഒത്തുകൂടുകയും ചെയ്തിരുന്നു. കാലം മാറിയെങ്കിലും, ഈ പാരമ്പര്യം കുവൈത്ത് അതേ ആവേശത്തോടെ തുടരുകയാണ്.

Discover the rich history of Kuwait’s Iftar cannon, a tradition that has been marking the end of fasting for over a century. Learn how this historic practice continues to resonate with faith and heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  17 hours ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  18 hours ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  18 hours ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  18 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  19 hours ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  19 hours ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  19 hours ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  20 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  20 hours ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  20 hours ago