HOME
DETAILS

കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ, കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വിറ്റ് കച്ചവടം

  
Ajay
March 04 2025 | 15:03 PM

Trafficking in Cannabis Two people arrested bought for 5000 rupees per kg and sold for 25000 rupees

കൊച്ചി: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ട് പേർ റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെയും ആലുവ പോലീസിന്റെയും പരിശോധനയിൽ പിടിയിലായി. തൊടുപുഴ കാരിക്കോട് കുമ്മൻകല്ല് തൊട്ടിയിലച്ചൻ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് താമസിക്കുന്ന നീന (45) എന്നിവരാണ് അറസ്റ്റിലായത്.

ആലുവ എസ്.എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നാണ് രണ്ട്കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികൾ ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് ഹോൾസെയിൽ വില്പന നടത്തുകയായിരുന്നു.

റസലിനെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ അറസ്റ്റ് ഉണ്ടാകാമെന്ന് ഡി.വൈ.എസ്.പി ടി.ആർ രാജേഷ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago