HOME
DETAILS

നിസ്‌കാരം തടയാന്‍ ഫലസ്തീനിലെ 12ാം നൂറ്റാണ്ടിലെ പള്ളിക്ക് തീയിട്ട് ഇസ്‌റാഈല്‍, അഖ്‌സയില്‍ 50 വയസിനു താഴെയുള്ള ഫലസ്തീനികള്‍ക്ക് വിലക്ക്

  
Muqthar
March 08 2025 | 03:03 AM

Israel sets fire to 12th century mosque in Palestine to prevent prayers

ജറൂസലേം: റമദാനില്‍ വിശ്വാസികള്‍ നിസ്‌കരിക്കുന്നത് തടയാനായി ഫലസ്തീനിലെ നബുലസില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിക്ക് തീയിട്ട് ഇസ്‌റാഈല്‍. പുലര്‍ച്ചെയാണ് സയണിസ്റ്റ് അധിനിവേശ സേന പഴയ നബുലസ് നഗരത്തിലെ അല്‍നാസര്‍ പള്ളിക്ക് തീയിട്ടത്. പുലര്‍ച്ചെ നബുലസിലെ നിരവധി പള്ളികളില്‍ അതിക്രമിച്ചു കയറിയശേഷമായിരുന്നു കൃത്യം. സുബ്ഹി നിസ്‌കരിക്കുകയായിരുന്ന മൂന്ന് പലസ്തീനികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയുംചെയ്തു. തീപിടുത്തത്തില്‍ ഇമാമിന്റെ ക്വാര്‍ട്ടേഴ്‌സ് പൂര്‍ണ്ണമായും നശിച്ചുവെന്നും പള്ളിയുടെ ചുവരുകള്‍ക്കും പരവതാനികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. നബുലസ് മുനിസിപ്പല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് പള്ളിയെ തീ കൂടുതല്‍ വിഴുങ്ങുന്നത് തടഞ്ഞത്. 1187ല്‍ ആണ് ഈ പള്ളിസ്ഥാപിച്ചത്. പ്രഭാത പ്രാര്‍ത്ഥനയ്ക്ക് മുമ്പ് പള്ളികള്‍ക്ക് നേരെയുള്ള ഇസ്‌റാഈലി ആക്രമണത്തെ പലസ്തീന്‍ എന്‍ഡോവ്‌മെന്റ് ആന്‍ഡ് മതകാര്യ മന്ത്രാലയം അപലപിച്ചു.

1948 ലെ നഖ്ബയ്ക്ക് ശേഷം ഇത്തരം നടപടികള്‍ അഭൂതപൂര്‍വമാണെന്നും ആരാധന നടത്താനും പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്ന മതപരവും ധാര്‍മ്മികവും അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള ഇസ്രായേലിന്റെ നഗ്‌നമായ ലംഘനമാണിതെന്നും നബുലസ് എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ടര്‍ നാസര്‍ അല്‍സല്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രപരമായ പൈതൃക കെട്ടിടങ്ങളായ പള്ളികള്‍ക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ തടയുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റമദാനില്‍ മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിം സന്ദര്‍ശകരെ പരിമിതപ്പെടുത്തുമെന്ന് ഇസ്‌റാഈല്‍. 50 വയസിനു താഴെയുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ഇസ്‌റാഈല്‍ പൊലിസ് അറിയിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ നിന്നുള്ള കുട്ടികളെയും പള്ളിയില്‍ പ്രവേശിപ്പിക്കില്ല. റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ നിയന്ത്രണം നിലവില്‍ വന്നതായി നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയ്ക്കു പുറത്ത് ഇസ്‌റാഈല്‍ പൊലിസിനാണ് നിയന്ത്രണം. 

55 വയസും അതിനു മുകളിലുമുള്ള പുരുഷന്മാരെയും 50 വയസ് പ്രായമുള്ള സ്ത്രീകളെയും 12 വയസു വരെയുള്ള കുട്ടികളെയുമാണ് പള്ളിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ കര്‍ശന സുരക്ഷാ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. എന്നാല്‍ ഇസ്‌റാഈലിലെ മുസ്‌ലിംകള്‍ക്ക് പള്ളിയില്‍ വിലക്ക് ബാധകമല്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. മൂന്നാമത്തെ ഹറം പള്ളിയായി മുസ്‌ലിംകള്‍ കരുതുന്ന മസ്ജിദുല്‍ അഖ്‌സയില്‍ റമദാനില്‍ സാധാരണ നിസ്‌കാരത്തിനും തറാവീഹിനും പതിനായിരങ്ങളാണ് പങ്കെടുക്കാറുള്ളത്.

Israel has set fire to a 12th-century mosque in Nablus, Palestine, to prevent worshippers from praying during Ramadan. The Zionist occupation forces set fire to the Al-Nasr Mosque in the old city of Nablus early in the morning. The act came after they had stormed several mosques in Nablus early in the morning.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago