HOME
DETAILS

ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക അവധി ടിക്കറ്റുകള്‍ക്ക് തൊഴിലുടമ ഉത്തരവാദി; യുഎഇ മന്ത്രാലയം

  
Abishek
March 08 2025 | 15:03 PM

UAE Ministry Employers Responsible for Domestic Workers Annual Leave Tickets

ഒരു വീട്ടുജോലിക്കാരന്‍ വാര്‍ഷിക അവധിക്കായി സ്വന്തം നാട്ടിലേക്ക് പോകുന്ന സാഹചര്യത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ജോലിക്കാരന്റെ റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ ചെലവ് വഹിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

വാര്‍ഷിക അവധി കാലയളവിനുശേഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനോ പുതുക്കാതിരിക്കാനോ ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാല്‍, ജീവനക്കാരന്റെ വണ്‍വേ ടിക്കറ്റിന് മാത്രമേ തൊഴിലുടമ ഉത്തരവാദിയാകൂ.

വീട്ടുജോലിക്കാരനോ തൊഴിലുടമക്കോ തൊഴില്‍ കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ അവകാശമുണ്ടെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. വീട്ടുജോലിക്കാരന് ബന്ധമില്ലാത്ത കാരണത്താലാണ് തൊഴിലുടമ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍, ഇയാള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ ടിക്കറ്റും ഇയാള്‍ക്ക് നല്‍കാനുള്ള മറ്റ് കുടിശികകളും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

വീട്ടുജോലിക്കാരനെ നേരിട്ടുള്ള നിയമനം വഴി നിയമിച്ചാല്‍, ഇയാള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. കൂടാതെ, തൊഴിലുടമക്ക് നല്‍കേണ്ട കുടിശികകള്‍ വീട്ടുജോലിക്കാരന്റെ ഉത്തരവാദിത്തമായിരിക്കും. വീട്ടുജോലിക്കാരന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ചെലവ് വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, തൊഴിലുടമ ഈ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടതാണ്. നേരെമറിച്ച്, വീട്ടുജോലിക്കാരന്റെ നിയമനം നടത്തിയത് ഒരു റിക്രൂട്ട്‌മെന്റ് ഓഫീസ് ആണെങ്കില്‍ മുകളില്‍ പറഞ്ഞ ചെലവുകള്‍ ഓഫിസ് വഹിക്കേണ്ടതാണ്.

കരാര്‍ കാലയളവില്‍ 30 ദിവസത്തില്‍ കൂടാത്ത കാലയളവിലേക്ക് തൊഴിലാളിക്ക് അസുഖ അവധി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു അംഗീകൃത ആരോഗ്യ അതോറിറ്റി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ മാത്രമേ ഈ അസുഖ അവധി തുടര്‍ച്ചയായോ ഇടവിട്ടുള്ളതോ ആയി ലഭിക്കൂ. ആദ്യത്തെ 15 ദിവസങ്ങള്‍ക്ക് ശമ്പളം ലഭിക്കും, തുടര്‍ന്നുള്ള 15 ദിവസങ്ങള്‍ക്ക് പകുതി ശമ്പളം ലഭിക്കും. അതേസമയം, അസുഖം തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റത്തില്‍ നിന്നുണ്ടായാല്‍ അസുഖ അവധിക്ക് പ്രതിഫലം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്.

 The UAE Ministry of Human Resources and Emiratization has clarified that employers are responsible for providing domestic workers with tickets for their annual leave, ensuring their rights are protected.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  a day ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  a day ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  a day ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  a day ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago