രാത്രിയില്‍ നന്നായി ഉറക്കം ലഭിക്കാന്‍ ഈ പഴം മാത്രം കഴിച്ചാല്‍ മതി
നാം ഓരോരുത്തരും രാത്രി നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാലെ ഉന്‍മേഷത്തോടെ ഉണരാന്‍ നമുക്ക് കഴിയുകയുള്ളൂ. എന്നാല്‍ ഇങ്ങനെ സുഖകരമായ ഉറക്കത്തിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഒരു പഴം കഴിക്കുന്നത് നല്ലതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി ഉറങ്ങാന്‍ ഈ പഴം സഹായിക്കുമോ എന്നത് എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.

ഏതാണ് ആ പഴമെന്നല്ലേ..! ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിങ്ങള്‍ കിവി പഴം ഒന്നോ രണ്ടോ എണ്ണം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഉറങ്ങുന്നതിനു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യരുത്. പരീക്ഷിച്ചു നോക്കാന്‍ എളുപ്പമാണെങ്കിലും കിവി നല്ലതാണോ എന്നൊക്കെയുള്ള ധാരണ പലരിലും വന്നേക്കാം.

സെറോടോണിന്‍ കൊണ്ട് സമ്പുഷ്ടമായ കിവി പഴങ്ങള്‍ രുചി മാത്രമല്ല നല്‍കുന്നത്. ഉറങ്ങുന്നതിനു മുമ്പ് കഴിക്കുന്നത് ഉറക്കം നല്‍കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. കാരണം ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന സെറോടോണിന്‍ ഉറക്കത്തെ പ്രോല്‍സാഹിപ്പിക്കുന്നവയാണ്. രാത്രിമുഴുവന്‍ ഇത് മുതിര്‍ന്നവരെ തടസ്സമില്ലാതെ ഉറങ്ങാന്‍ സഹായിക്കുന്നു.

അതായത് ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്വാഭാവികമായും കിവി കഴിക്കുന്നത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് ഉറക്കക്കുറവ് അനുഭവപ്പെടില്ല എന്നല്ല പറയുന്നത്. നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതോ മറ്റോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."