HOME
DETAILS

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ് 

  
Web Desk
March 11 2025 | 03:03 AM

Case Filed Against Man for Installing Cross on Encroached Land in Parunthumpara

തൊടുപുഴ: പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസെടുത്ത് പൊലിസ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ജില്ലാകലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണപ്രവർത്തനം നടത്തിയെന്ന് കാണിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. 

 നിർമിച്ച അനധികൃത കുരിശ്ക കഴിഞ്ഞ ദിവസം റവന്യൂ സംഘം പൊളിച്ചുനീക്കിയിരുന്നു. കൈയേറ്റ ഭൂമിയാണെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് കലക്ടർ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇത്ച വകവെക്കാതെയാണ് സജിത്ത് ജോസഫ് കൈവശംവെച്ച സ്ഥലത്ത് കുരിശ് പണിതത്. സ്‌റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശിന്റെ പണികൾ പൂർത്തിയാക്കിയത്. 

3.31 ഏക്കർ സർക്കാർഭൂമി കൈയേറി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമിച്ചതായി ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ മാസം രണ്ടിനാണ് നിർമാണപ്രവർത്തനങ്ങൾക്ക് സ്‌റ്റോപ്പ് മെമ്മോ നൽകാൻ പീരുമേട് തഹസിൽദാറെ ചുമതലപ്പെടുത്തിയത്.

ഒപ്പം കൈയേറ്റ ഭൂമിയിൽ നിർമാണം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിർദേശിച്ചു. സജിത് ജോസഫിന് സ്‌റ്റോപ്പ് മെമ്മോ നൽകി. എന്നാൽ, ഇതവഗണിച്ച് കുരിശിന്റെ പണികൾ വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. ഇത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
മറ്റൊരു സ്ഥലത്തുപണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.

നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: കലക്ടർ

തൊടുപുഴ: പീരുമേട് വില്ലേജിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരുന്തുംപാറയിൽ സ്വകര്യവ്യക്തി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തു. സാധാരണക്കാരെ മുന്നിൽനിർത്തി വലിയ കൈയേറ്റങ്ങൾനടത്തുന്ന വൻകിടക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് പൊലിസ്, വിജലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്ന് കലക്ടർ അറിയിച്ചു. പലപ്പോഴും കർഷകരടക്കമുള്ള സാധാരണക്കാർ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം, സംഘർഷ സാധ്യത എന്നിവ കണക്കിലെടുത്താണ് മെയ് രണ്ട് അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  2 days ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  2 days ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  2 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  2 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  2 days ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  2 days ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  2 days ago