
എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

കോഴിക്കോട്: കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ രാസലഹരിയുടെ ഉറവിടം ഇന്നും അജ്ഞാതം. ആറു വർഷമായി സംസ്ഥാനത്തേക്ക് നിർബാധം ഒഴുകുന്ന എം.ഡി.എം.എ എവിടെയാണുണ്ടാക്കുന്നതെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലിസിന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബംഗളൂരുവിലും ഡൽഹിയിലും എം.ഡി.എം.എ ഉണ്ടാക്കുന്ന ലാബുകളുണ്ടെന്നാണ് പിടിയിലാകുന്ന ഏജന്റുമാരും കാരിയർമാരും മൊഴി നൽകുന്നത്. എന്നാൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ പോലും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാർക്കോട്ടിക് സെൽ വിഭാഗം വ്യക്തമാക്കുന്നു.
ബംഗളൂരുവിലും ഡൽഹിയിലുമുണ്ടെന്ന് പറയുന്ന, എം.ഡി.എം.എ തയാറാക്കുന്ന 'കിച്ചണുകൾ' സാങ്കൽപ്പികം മാത്രമാണോയെന്ന സംശയം ലോക്കൽ പൊലിസിനും നാർക്കോട്ടിക് വിഭാഗത്തിനുമുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്ത് പിടികൂടുന്ന എം.ഡി.എം.എ കേസുകളിലെ അന്വേഷണം പലപ്പോഴും പ്രഹസനമായാണ് മാറാറ്. ചെറിയ അളവിൽ ലഹരി വിൽപന നടത്തുന്നവരേയും കാരിയർമാരേയും ഇതരസംസ്ഥാനത്ത് നിന്ന് ഇവ എത്തിക്കുന്ന ഏജന്റുമാരേയും കേന്ദ്രീകരിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നത്.
അതിന് മുകളിലേക്ക് ലഹരിയുടെ ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല. ഇതോടെയാണ് സംസ്ഥാനത്തേക്കുള്ള എം.ഡി.എം.എയുടെ ഒഴുക്ക് കൂടിയത്. മുഖ്യസൂത്രധാരന്മാരായ വിദേശപൗരന്മാരെ ചില കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ എവിടെ നിന്നാണ് മയക്കുമരുന്നുകൾ നിർമിക്കുന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളിലേക്ക് പൊലിസ് പോകുമ്പോൾ ദിവസങ്ങളോളം അവിടെ ചെലവഴിച്ച് അന്വേഷണം നടത്തേണ്ടതായി വരും.
ഇത്രയും ദിവസം വിട്ടുനിൽക്കേണ്ടി വരുന്നത് സ്‌റ്റേഷൻ്റെ പ്രവർത്തനം താളംതെറ്റിക്കും. കൂടാതെ സാമ്പത്തിക ചെലവുംകൂടും. സഞ്ചരിക്കാൻ ഔദ്യോഗിക വാഹനം വിട്ടുകിട്ടാൻ വരെ ഡി.ജി.പിയുടെ അനുമതിക്കായി കാത്തിരിക്കണം. ഇക്കാരണങ്ങളാലാണ് ലഹരിയുടെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം പാതിവഴിയിൽ പൊലിസിന് അവസാനിപ്പിക്കേണ്ടതായി വരുന്നത്.
പ്രതികളായ വിദേശികളെ നാടുകടത്തുന്നതോടെ അന്വേഷണവും വഴിമുട്ടും
എം.ഡി.എം.എ കേസുകളിൽ പിടികൂടുന്ന വിദേശപൗരന്മാർക്ക് ജാമ്യം ലഭിച്ചാൽ വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തുകയാണ് പതിവ്. നാർക്കോട്ടിക് കേസുകളിലുൾപ്പെടുന്ന പലരും വിസാ കാലാവധി കഴിഞ്ഞവരാണ്. അതിനാൽ നാടുകടത്തുന്നതോടെ അന്വേഷണവും വഴിമുട്ടും. ചോദ്യം ചെയ്യലിൽ , വിദേശത്ത് നിർമിച്ച രാസ ലഹരിയാണ് ഇന്ത്യയിലെത്തിച്ച് വിൽപന നടത്തുന്നതെന്നാണ് ചിലർ പറയുന്നത്.
ഇത് സ്ഥിരീകരിക്കാൻ പോലും പൊലിസിന് സാധിക്കാറില്ല. എക്‌സൈസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനമില്ലാതെ ഉറവിടം കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. 2020ൽ പിടിയിലാകുന്നവരിൽ നിന്ന് ശരാശരി ഒരു ഗ്രാം എം.ഡി.എം.എ ആയിരുന്നു പിടിച്ചെടുത്തതെങ്കിൽ ഇപ്പോൾ പിടികൂടുന്ന അളവ് വലിയ തോതിൽ വർധിച്ചതായാണ് ഡൻസാഫ് അംഗങ്ങൾ പറയുന്നത്.
രണ്ടാഴ്ചക്കിടെ മാത്രം 1.664 കിലോഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇതിന് പുറമേയാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊണ്ടോട്ടി സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്ന് 1.59 കിലോഗ്രാം രാസലഹരി കണ്ടെത്തിയത്.
ഉപയോഗിക്കുന്നവരുടെ എണ്ണവും വിൽപന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭവും കൂടിയതോടെയാണ് വൻതോതിൽ രാസലഹരി എത്തുന്നതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജസ്ഥാനിൽ അവന് പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല: ഉത്തപ്പ
Cricket
• 6 days ago
നിറത്തിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചു; അമ്മയുടെ മുന്നില്‍ വച്ച് 17കാരന്‍ ആത്മഹത്യ ചെയ്തു
Kerala
• 7 days ago
വയനാട് പുനരധിവാസത്തിനായി 17 കോടി അധികം കെട്ടിവെക്കണം; ഉത്തരവുമായി ഹൈക്കോടതി
Kerala
• 7 days ago
കോഴിക്കോട് മുക്കത്ത് പൊലിസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍
Kerala
• 7 days ago
70,000 ത്തിലേക്ക് അടുത്ത് ഞെട്ടിച്ച്, പിടിതരാതെ കുതിച്ച് സ്വര്‍ണം
Kerala
• 7 days ago
43ാം വയസിൽ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനാവാൻ ധോണി; അപൂർവ്വനേട്ടം കണ്മുന്നിൽ
Kerala
• 7 days ago
തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചതുപോലെ നീരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും എത്തിക്കണം; സഞ്ജയ് റാവത്ത്
National
• 7 days ago
ഫ്രാന്‍സ് ഫലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും; ഫ്രഞ്ച് പ്രസിഡന്റ്
International
• 7 days ago
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്‌ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍
National
• 7 days ago
കരുവന്നൂർ കള്ളപ്പണക്കേസ്; സംസ്ഥാന പൊലിസ് മേധാവിക്ക് കത്ത് നൽകാനൊരുങ്ങി ഇഡി
Kerala
• 7 days ago
പ്രകൃതിവിരുദ്ധ പീഡനത്തിന് എതിർത്ത ആറുവയസ്സുകാരനെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ
Kerala
• 7 days ago
കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 7 days ago
ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചു; കിണറ്റിൽ തള്ളിയിട്ട ശേഷം വീണ്ടും ആക്രമണം
Kerala
• 7 days ago
തൊടുപുഴ ബിജു വധക്കേസ്; പ്രതികൾ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് പൊലിസ്
Kerala
• 7 days ago
വ്യാപാരയുദ്ധത്തിന് തയ്യാറെന്ന് ചൈന; ട്രംപിന്റെ തീരുവ വര്‍ദ്ധനവിന് ശക്തമായ മറുപടി
International
• 7 days ago
യുഎഇയിൽ ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടണോ? ഈ കാര്യങ്ങൾ അറിഞ്ഞ് വാഹനമോടിച്ചാൽ മതി
uae
• 7 days ago
സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി കെഎസ്ആർടിസി; ബജറ്റ് ടൂർ പദ്ധതിയിൽ വൻ നേട്ടം
Kerala
• 7 days ago
ഹജ്ജ് തീർത്ഥാടനം: അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 7 days ago
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ കോടതിയിൽ
National
• 7 days ago
കൊച്ചിയിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ കൂട്ടത്തല്ല്: 24 പേർക്ക് പരിക്ക്
Kerala
• 7 days ago
ഇടുക്കിയിലെ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലിസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചു
Kerala
• 7 days ago