
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള്, സ്റ്റാലിന് പിന്തുണയുമായി കര്ണാടകയും തെലങ്കാനയും

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്.ഇ.പി- 2020) ത്രിഭാഷാ പദ്ധതിക്കെതിരേ തമിഴ്നാട് ഉയര്ത്തുന്ന പ്രതിഷേധം പുതിയ തലത്തിലേക്ക്. തമിഴ്നാട്ടിലെ സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട പ്രചാരണ ദൃശ്യങ്ങളില് രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമായ 'രൂ' ചേര്ത്ത് എം.കെ സ്റ്റാലിന് സര്ക്കാര് പ്രതിഷേധത്തിന് പുതിയ മാനം നല്കിയതോടെയാണ്, ഹിന്ദി അടിച്ചേല്പ്പിക്കുന്നതിനെതിരായ ഹിന്ദിയിതര സംസ്ഥാനങ്ങളുടെ എതിര്സ്വരം പുതിയതലത്തിലേക്ക് വഴിതുറന്നിട്ടത്.
ത്രിഭാഷാ നയത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധമുയര്ത്തുന്ന പശ്ചാത്തലത്തിലാണ് രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരം ചേര്ത്തത്. ഇന്ന് നിയമസഭയില് ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പ്രചരണ വീഡിയോ തയാറാക്കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് സമൂഹമാധ്യമമായ എക്സില് വീഡിയോ പങ്കുവച്ചത്. തമിഴ്നാടിന്റെ സമഗ്രമായ വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെ വികസനവും ഉറപ്പാക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിന് വീഡിയോ പങ്കുവച്ചത്. ദ്രവീഡിയന് മോഡല്, ടി.എന് ബജറ്റ് 2025 തുടങ്ങിയ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ഉള്പ്പെടുത്തിയിട്ടുണ്ട്.
ഡി.എം.കെ സര്ക്കാര് അധികാരമേറ്റതിന് ശേഷം കഴിഞ്ഞ രണ്ട് ബജറ്റ് രേഖകളിലും രൂപയുടെ ചിഹ്നമാണ് ഉള്പ്പെടുത്തിയിരുന്നത്. എന്നാല്, ജനസംഖ്യാടിസ്ഥാനത്തില് ലോക്സഭാ മണ്ഡലങ്ങള് പുനര് നിര്ണയിക്കാനുള്ള നീക്കം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേല്പ്പിക്കാന് ശ്രമിക്കുന്നു എന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില് കേന്ദ്രസര്ക്കാരുമായി തുറന്ന പോരിലാണ് തമിഴ്നാട് സര്ക്കാര്. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതിന്റെ പേരില് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് മണ്ഡല പുനര്നിര്ണയത്തിന്റെ മറവില് നടക്കുന്നത് എന്ന ആരോപണമാണ് സ്റ്റാലിന് ഉന്നയിക്കുന്നത്. തമിഴ് ഭാഷയെ അവഗണിച്ച് ഹിന്ദിയെ അടിച്ചേല്പ്പിക്കാനുള്ള ഗൂഢനീക്കമാണ് ത്രിഭാഷാ പദ്ധതിക്ക് പിന്നിലെന്നും സ്റ്റാലിന് ആരോപിക്കുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില് സമഗ്രശിക്ഷാ അഭിയാന് ഉള്പ്പെടെയുള്ള പദ്ധതികള്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞത്, കേന്ദ്ര- സംസ്ഥാന പോര് കനപ്പിച്ചു. തമിഴ്നാടിനുപുറമേ തെലങ്കാനയും പഞ്ചാബും ത്രിഭാഷാ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, രൂപയുടെ ചിഹ്നം മാറ്റിയ സംസ്ഥാന സര്ക്കാര് നടപടിയെ ബി.ജെ.പിയുള്പ്പെടെയുള്ള പ്രതിപക്ഷ പാര്ട്ടികള് വിമര്ശിച്ചിട്ടുണ്ട്. എന്നാല് സര്ക്കാര് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. 2010 ജൂലൈയില് രാജ്യം അംഗീകരിച്ച രൂപയുടെ ചിഹ്നത്തെ അപമാനിക്കുന്ന നടപടിയാണ് സര്ക്കാരില് നിന്നുണ്ടായതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.അണ്ണാമലൈ ആരോപിച്ചു. ഡി.എം.കെ നേതാവിന്റെ മകനായ ഐ.ഐ.ടി ഗുവാഹത്തി പ്രൊഫസര് ഉദയകുമാര് ധര്മലിംഗമാണ് രൂപയുടെ ചിഹ്നം രൂപകല്പ്പന ചെയ്തത്. ഇത് മാറ്റുക വഴി തമിഴ് ജനതയെ ആണ് സ്റ്റാലിന് സര്ക്കാര് അപമാനിച്ചതെന്ന് അണ്ണാമലൈ വിമര്ശിച്ചു.
അതേസമയം, മണ്ഡല പുനര്നിര്ണയത്തില് കേന്ദ്രസര്ക്കാര് നീക്കത്തിനെതിരെ സര്വകക്ഷിയോഗം വിളിച്ച തമിഴ്നാടിന് പിന്തുണയുമായി കോണ്ഗ്രസ് ഭരിക്കുന്ന കര്ണാടകയും തെലങ്കാനയും രംഗത്തുവന്നു. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുടെ അവകാശങ്ങള് ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് ആരോപിച്ച കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ചെന്നൈയില് സ്റ്റാലിന് വിളിച്ച സര്വകക്ഷി യോഗത്തില് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര് പങ്കെടുക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണക്കത്തുമായി കഴിഞ്ഞദിവസം തമിഴ്നാട് മന്ത്രി പൊന്മുടി ഉള്പ്പെടെയുള്ള സംഘം ബെഗളൂരുവിലെത്തി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്റ്റാലിന്റെ ക്ഷണക്കത്ത് ലഭിച്ചതായും യോഗത്തില് തെലങ്കാനയുടെ പ്രതിനിധി പങ്കെടുക്കുമെന്നും മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയും വ്യക്തമാക്കി. അതേസമയം, മണ്ഡല പുനര്നിര്ണയം സംബന്ധിച്ച് ചര്ച്ച ചെയ്യാന് സംസ്ഥാനത്ത് സര്വകക്ഷി യോഗം ചേരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും അറിയിച്ചതോടെ, ഭാഷാ വിവാദത്തിനൊപ്പം മണ്ഡല പുനര്നിര്ണയത്തിന്റെ പേരിലും ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള് പുതിയ പോര്മുഖം തുറന്നിരിക്കുകയാണ്.
The language debate is intensifying, with South Indian states resisting Hindi imposition and Karnataka and Telangana extending support to Stalin.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്ത്തിക്കുന്നത് വാടക നല്കാതെ; ഒമ്പതു വര്ഷമായിട്ടും വാടക നല്കിയില്ലെന്ന് ഉടമ
Kerala
• 2 days ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്സൺമാർക്ക്
Kerala
• 2 days ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 2 days ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്
Kerala
• 2 days ago
സ്ത്രീകള്ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 2 days ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 2 days ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 2 days ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 3 days ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 3 days ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 3 days ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 3 days ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 3 days ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 3 days ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 3 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 3 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 3 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 3 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• 3 days ago
നേപ്പാളിനെ നയിക്കാന് സുശീല കര്ക്കി; പാര്ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്
International
• 3 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 3 days ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• 3 days ago