ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കായി; ആകാശ് വില്‍പന നടത്തുന്നയാളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
എറണാകുളം: കളമശേരി പോളിടെക്‌നിക് കോളജില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട് പുറത്ത്. കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും കേസില്‍ പിടിയിലായ ആകാശ് വില്‍പന നടത്തുന്നയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
അതേസമയം മൂന്ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് ,ആദിത്യന്‍ , ആകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പൊലീസ് പിടികൂടി.
ഇന്ന് നടക്കാന്‍ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.
പൊലീസ് സംഘം എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."