HOME
DETAILS

അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിനു സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE Weather Updates

  
Shaheer
March 15 2025 | 05:03 AM

Meteorological Department has issued a warning for fog in Abu Dhabi Dubai Sharjah and Al Ain

ദുബൈ: അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി വരെ ഫോഗ് അലേര്‍ട്ട് പുറപ്പെടുവിച്ച് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. നിരവധി പ്രധാന പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനാല്‍ ദൃശ്യപരത കുറയുകയും വാഹനമോടിക്കുമ്പോള്‍ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യയുള്ളതിനാലാണ് മുന്നറിയിപ്പ്. ഷാര്‍ജയിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അബൂദബിയിലെ അല്‍ വത്ബ, മദീനത്ത് സായിദിലേക്കുള്ള ഹാമിം റോഡ്, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ദുബൈ സൗത്തിനും ചുറ്റുമുള്ള പ്രദേശങ്ങള്‍ തുടങ്ങിയ പ്രധാന റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് NCM നിര്‍ദ്ദേശിച്ചു.

മൂടല്‍മഞ്ഞിന് പുറമേ, ഇന്നത്തെ കാലാവസ്ഥ സാമാന്യം മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍ ഭാഗങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. താപനില ക്രമേണ ഉയരുമെന്നും ഉള്‍ പ്രദേശങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരദേശ പ്രദേശങ്ങളിലും ദ്വീപുകളിലും 28 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനില ഉണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. പര്‍വതങ്ങളില്‍ നേരിയ തണുപ്പ് അനുഭവപ്പെടും. ഈ പ്രദേശങ്ങളില്‍ 25 ഡിഗ്രിക്കും 29 ഡിഗ്രിക്കും ഇടയില്‍ താപനില അനുഭവപ്പെട്ടേക്കും.

രാത്രിയിലും ഞായറാഴ്ച രാവിലെ വരെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായി തുടരും. തീരദേശ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഉള്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും കടല്‍ ശാന്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദൃശ്യപരത കുറവുള്ള പ്രദേശങ്ങളില്‍ അപകടങ്ങള്‍ തടയുന്നതിന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം ഉറപ്പാക്കാനും അഭ്യര്‍ത്ഥിക്കുന്നു.

The Meteorological Department has issued a warning for fog in Abu Dhabi, Dubai, Sharjah and Al Ain.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  5 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  5 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  5 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  6 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  6 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  6 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  6 days ago