മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ ആന്റിബയോട്ടിക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കു നല്‍കാറുള്ള ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ എന്നീ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതിയും നിര്‍മാണവും വില്‍പ്പനയും വിതരണവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ മുന്നറിയിപ്പു പ്രകാരമാണ് നിരോധനം. സമുദ്രോല്‍പന്ന കയറ്റുമതി വികസ അതോറിറ്റിയും ഇതേ ആശങ്കകള്‍ ഉന്നയിച്ചു.
കോഴിത്തീറ്റയിലും കാലിത്തീറ്റയിലുമുള്‍പ്പെടെ സപ്ലിമെന്റായി ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാറുണ്ട്. മനുഷ്യരില്‍ മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്കായുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്. അസ്ഥിമജ്ജയ്ക്ക് തകരാറ്, വയറിളക്കം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് ഈ ആന്റിബയോട്ടിക്കുകള്‍ കാരണമാകും.
2018ല്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാംസംവും മുട്ടയും സമുദ്രവിഭവങ്ങളും മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തില്‍ ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ എന്നിവയുള്‍പ്പെടെ നിരവധി ആന്റിബയോട്ടിക്കുകളുടെയും വെറ്ററിനറി മരുന്നുകളുടെയും ഉപയോഗം നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."