HOME
DETAILS

ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്‍ജ പൊലിസ്; വേഷം കെട്ടിച്ച യാചകന്‍ ഒറ്റമണിക്കൂറില്‍ സമ്പാദിച്ചത് 8600 രൂപ

  
March 16, 2025 | 7:12 AM

Sharjah Police releases video revealing shocking truth behind begging

ഷാര്‍ജ: ഭിക്ഷാടനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ തുറന്നുകാട്ടുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഷാര്‍ജ പൊലിസ്. ഷാര്‍ജ പൊലിസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

യാചകനായി വേഷമിട്ട ഒരാള്‍ വഴിയാത്രക്കാരോട് ഒരു മണിക്കൂര്‍ മാത്രം പണം ചോദിക്കുന്ന ഒരു സാമൂഹിക പരീക്ഷണാര്‍ത്ഥം എടുത്ത വീഡിയോ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വീഡിയോയില്‍ കാണിക്കുന്ന ഒരു മണിക്കൂര്‍ കൊണ്ട് ഉണ്ടാക്കിയത് 367 ദിര്‍ഹമാണ്. അതായത് 8600ലേറെ രൂപ. 

'ഭിക്ഷാടനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു സത്യം ഞങ്ങള്‍ കണ്ടെത്തി. ഒരു യാചകന് ഒരു മണിക്കൂറിനുള്ളില്‍ എത്ര പണം ശേഖരിക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ കരുതുന്നത്? നമുക്ക് ഒരുമിച്ച് കണ്ടെത്താം.' വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

റമദാനില്‍ ആളുകളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുന്നത് പരീക്ഷണത്തിലൂടെ എങ്ങനെ തുറന്നുകാട്ടിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഒരു മണിക്കൂറിനുള്ളില്‍ 367 ദിര്‍ഹം പിരിച്ചെടുത്തെങ്കില്‍ ദിവസം മുഴുവന്‍ ഭിക്ഷാടനം തുടരുന്ന അവസ്ഥ സങ്കല്‍പ്പിക്കുക. പൊലിസ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ ചോദിക്കുന്നു.

മറ്റുപോംവഴികള്‍ ഇല്ലാത്തതിനാല്‍ യാചനക്കായി ഇറങ്ങുന്നതിനേക്കാള്‍ ആളുകള്‍ യാചന തൊഴിലായി സ്വീകരിച്ചിരിക്കുകയാണെന്നും പോലിസ് പറഞ്ഞു. പൊതുജനങ്ങളുടെ ധാനധര്‍മ്മം ചെയ്യാനുള്ള മനസ്സ് മുതലെടുത്ത് പലരും വലിയ തുകകള്‍ സ്വരൂപിക്കുന്നു. 

സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പിന്തുണ ശരിയായ സ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്വസനീയമായ ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന നല്‍കുക. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന യാചകരെ അബദ്ധവശാല്‍ പോലും പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുക. സംശയാസ്പദമായ രീതിയില്‍ യാചനാ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ 80040, 901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Sharjah Police releases video revealing shocking truth behind begging


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  a day ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  a day ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  a day ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  a day ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  a day ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  a day ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago