HOME
DETAILS

'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം

  
Ajay
March 16 2025 | 13:03 PM

Stalins response on the issue of removing the rupee symbol

ചെന്നൈ: തമിഴ്നാട് സംസ്ഥാന ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപ ചിഹ്നം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. "ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്" എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

രൂപ ചിഹ്നം ഒഴിവാക്കിയത് പ്രശ്നമാക്കുന്നത് തമിഴ് ഭാഷയെ ഇഷ്ടപ്പെടാത്തവരാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. കേന്ദ്രം സംസ്ഥാനത്തിന് വേണ്ടുന്ന വിഹിതം നൽകുന്നില്ലെന്നും, അതേസമയം ധനകാര്യ മന്ത്രി നിർമല സീതാരാമൻ തന്നെ തമിഴിലെ 'രൂ' അക്ഷരം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന 'ഉങ്കളിൽ ഒരുവൻ' പരിപാടിയിലാണ് സ്റ്റാലിന്റെ ഈ പരാമർശം.സംസ്ഥാന ബജറ്റ് ലോഗോ പുറത്തിറക്കിയതിന് പിന്നാലെയാണ് ദേവനാഗരി ലിപിയിൽ ഉള്ള രൂപ ചിഹ്നം ഒഴിവാക്കിയെന്ന് ശ്രദ്ധേയമായത്. പകരം, തമിഴ് അക്ഷരമാലയിലെ 'രൂ' അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. 2010 ജൂലൈയിൽ ഔദ്യോഗികമായി അംഗീകരിച്ച രൂപ ചിഹ്നം ഒഴിവാക്കി ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഇതാദ്യമായാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ഹിന്ദി അടിച്ചേൽപിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് സ്റ്റാലിന്റെ ഈ നീക്കം പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്.

Tamil Nadu Chief Minister M.K. Stalin has responded to the controversy over removing the rupee symbol from the state budget logo. "Budget hit, Tamil hit," he remarked, adding that those who dislike Tamil are the ones making it an issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  2 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  2 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  2 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  2 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  2 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  2 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  2 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago