HOME
DETAILS

യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു, ദുബൈയില്‍ രേഖപ്പെടുത്തിയത് സര്‍വകാല റെക്കോഡ്; കേരളത്തിലെ വിലയുമായി നേരിയ വ്യത്യാസം | UAE Latest Gold Rate

  
Web Desk
March 17, 2025 | 2:41 AM

Gold prices are surge in UAE with an all-time record recorded in Dubai

അബൂദബി: നേരിയ ഇടവേളയ്ക്കും ചാഞ്ചാട്ടത്തിനും ശേഷം യുഎഇയില്‍ സ്വര്‍ണവില കുതിക്കുകയാണ്. യുഎസ് താരിഫ് നയവും ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ആളുകളെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നതിനാലും സ്വര്‍ണ്ണ വില വീണ്ടും പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് കരകയറാന്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതാണ് പൊടുന്നനെയുള്ള മാറ്റത്തിന് കാരണം. ഇത് യുഎഇയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തിലെ പ്രതിഭാസമാണ്. വെള്ളിയാഴ്ച ഒരു ഔണ്‍സ് (28.3 ഗ്രം) സ്വര്‍ണത്തിന് 3,000 ഡോളറായി (2,60,823 രൂപ) റെക്കോര്‍ഡ് ഉയരം സൃഷ്ടിച്ചിട്ടുണ്ട്.

വാരാന്ത്യത്തില്‍ സ്വര്‍ണ്ണം ഔണ്‍സിന് 2,986.65 ഡോളറില്‍ ആണ് ക്ലോസ് ചെയ്തത്. 0.23 ശതമാനം വര്‍ധനവാണുണ്ടായത്.. ദുബായില്‍ വെള്ളിയാഴ്ചയാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത്. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ യുഎഇയിലെ വിലയുമായി നേരിയ വ്യത്യാസം മാത്രമാണുള്ളത്.

ദുബൈയിലെ വെള്ളിയാഴ്ചത്തെ സ്വര്‍ണവില 


  • 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 360.75 ദിര്‍ഹം. (8,539 ഇന്ത്യന്‍ രൂപ)
    22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 335.75 ദിര്‍ഹം. (7,947.39 ഇന്ത്യന്‍ രൂപ)
    21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 322.0 ദിര്‍ഹം. (7,621.9 ഇന്ത്യന്‍ രൂപ)
    18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 276.0 ദിര്‍ഹം. (6,533 ഇന്ത്യന്‍ രൂപ)
    ഈ ആഴ്ചയില്‍ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു
    24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 359.5 ദിര്‍ഹം ആയിരുന്നു.
    22 കാരറ്റിന് 334.5 ഉം 21 കാരറ്റിന് 320.75 ഉം 18 കാരറ്റിന് 275.0 ഉം ആയിരുന്നു വില.

 

ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില

  • 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 359.50 ദിര്‍ഹം (8,509.57 ഇന്ത്യന്‍ രൂപ)
    22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 334.50 ദിര്‍ഹം.  (7,917.80 ഇന്ത്യന്‍  രൂപ)
    18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 273.70 ദിര്‍ഹം. (6,478.63 ഇന്ത്യന്‍ രൂപ)

 

കേരളത്തിലെ സ്വര്‍ണവില

  • 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,966 രൂപ
    22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,219 രൂപ
    18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,725 രൂപ


യുഎസ് സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണ്ണത്തോടുള്ള ആകര്‍ഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ടിക്ക്മില്ലിലെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ജോസഫ് ഡാഹ്രിഹ് പറഞ്ഞു. ഈ ആഴ്ച താരിഫുകളില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കുന്നതിനും സ്വര്‍ണ്ണം പോലുള്ള സുരക്ഷിതമായ ആസ്തികള്‍ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായി എന്നതാണ് വസ്തുത. ഷാംപെയ്ന്‍, വൈന്‍ പോലുള്ള യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇതേ നിരീക്ഷണം പെപ്പര്‍‌സ്റ്റോണിലെ ഗവേഷണ വിദഗ്ധന്‍ അഹമ്മദ് അസീരിയും പങ്കുവച്ചു. ട്രംപിന്റെ പുതിയ നയങ്ങള്‍ യുഎസിനെയും ആഗോള സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് നിക്ഷേപകരെ വിശ്വസനീയമായ ഒരു സംരക്ഷണ ഉപകരണമായി സ്വര്‍ണ്ണത്തെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥയിലെത്തിച്ചു. ഡോളര്‍ വ്യാപാരം 104 ലെവലിനും താഴെയാകുമ്പോള്‍ സ്വര്‍ണ്ണം കൂടുതല്‍ ശക്തി കൂട്ടുന്നു. ഇത് അന്താരാഷ്ട്ര നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നുവെന്നും അസീരി പറഞ്ഞു.

After a brief volatility, gold prices are on the rise in UAE. Traders say that gold prices are likely to hit new record highs again as US tariff policy and geopolitical developments around the world have made people turn to gold as a safe haven. The sudden change is due to investors turning to safe havens to escape the economic uncertainty caused by US President Donald Trump's tariff war. This is a global phenomenon, not just in the UAE but also in India. On Friday, gold hit a record high of $3,000 (Rs 2,60,823) per ounce (28.3 grams).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  14 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  14 days ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  14 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  14 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  14 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  14 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  14 days ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  14 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  14 days ago