HOME
DETAILS

തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം

  
Web Desk
March 18, 2025 | 6:17 AM

Newzealand beat Pakistan in t20 series after icc champions trophy 2025

പാകിസ്താനെതിരെയുള്ള അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലാൻഡിനു വിജയം. യൂണിവേഴ്‌സിറ്റി നോവലിൽ നടന്ന മത്സരത്തിൽ മഴ മൂലം മത്സരം 15 ഓവറാക്കി ചുരുക്കുകയായിരുന്നു. പാകിസ്താനെ അഞ്ച് വിക്കറ്റുകൾക്കാണ് കിവീസ് പരാജയപ്പെടുത്തിയത്. ന്യൂസിലാൻഡിന്റെ തട്ടകമായ ആദ്യം ചെയ്ത സന്ദർശകർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസ് 11 പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ന്യൂസിലാൻഡ് ബാറ്റിങ്ങിൽ ടിം സെയ്‌ഫെർട്ട് 22 പന്തിൽ 45 റൺസ് നേടി ടോപ് സ്കോററായി. മൂന്ന് ഫോറുകളും അഞ്ച് സിക്സുമാണ്‌ താരം നേടിയത്. അഞ്ച് സിക്സുകളും ഒരു ഫോറും ഉൾപ്പടെ 16 പന്തിൽ 38 റൺസും നേടി മികച്ച പ്രകടനം നടത്തി. പാക് ബൗളിങ്ങിൽ ഹാരിസ് റൗഫ് രണ്ട് വിക്കറ്റും മുഹമ്മദ്‌ അലി, ഖുഷ്ദിൽ ഷാ, ജഹന്ദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനായി ക്യാപ്റ്റൻ സൽമാൻ അലി അഘ 28 പന്തിൽ 46 റൺസ് നേടി മികച്ചു നിന്നു. നാല് ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്. ഷദാബ് ഖാൻ 14 പന്തിൽ 24 റൺസും ഷഹീൻ അഫ്രീദി 14 പന്തിൽ പുറത്താവാതെ 22 റൺസും നേടി. 

ന്യൂസിലാൻഡ് ബൗളിങ്ങിൽ ജേക്കബ് ഡുഫി, ബെൻ സിയേഴ്സ്, ജെയിംസ് നീഷാ, ഇഷ് സോധി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. നിലവിൽ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ് ന്യൂസിലാൻഡ്. മാർച്ച്‌ 21നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. ഈഡൻ പാർക്കാണ് വേദി.

അതേസമയം 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോട് ന്യൂസിലാൻഡ് പരാജയപ്പെട്ടിരുന്നു. ദുബൈയിൽ നടന്ന കലാശ പോരാട്ടത്തിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് രോഹിത് ശർമയും സംഘവും കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടമായിരുന്നു ഇത്. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്.

Newzealand beat Pakistan in t20 series after icc champions trophy 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  18 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  18 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  18 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  18 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  18 days ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  18 days ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  18 days ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  18 days ago
No Image

വമ്പൻ മാറ്റങ്ങളുമായി നോൾ പേ ആപ്പ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

uae
  •  18 days ago
No Image

ജഡേജ മാത്രമല്ല, മുൻ ഐപിഎൽ ക്യാപ്റ്റനും രാജസ്ഥാനിലേക്ക്; ഞെട്ടിക്കുന്ന നീക്കം ഒരുങ്ങുന്നു

Cricket
  •  18 days ago