HOME
DETAILS
MAL
ബസ് സ്റ്റോപ്പ് പുനര്‍നിര്‍മിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍
backup
September 03 2016 | 21:09 PM
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. ബസ് സ്റ്റോപ്പ് ഇല്ലാതായതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളും മറ്റും വെയിലും മഴയും കൊണ്ട് റോഡരികില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്.
കുറ്റ്യാടി-വടകര സംസ്ഥാനപാതയില്‍ ആശുപത്രിക്കടുത്തു തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ബസില്‍ കയറാന്‍. നേരത്തെ ആശുപത്രി കോംപൗണ്ടിനോടു ചേര്‍ന്ന് ബസ് കാത്തിരിപ്പുകേന്ദ്രം നിലവിലുണ്ടായിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഇതു പൊളിച്ചുമാറ്റുകയായിരുന്നു. റോഡ് പണി കഴിഞ്ഞാല്‍ പുനര്‍നിര്‍മിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടു നടപടികളൊന്നുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."