HOME
DETAILS

മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?

  
March 18, 2025 | 3:24 PM

Trump Stuck in an Egg Crisis

അമേരിക്കയിൽ വ്യാപകമായി പക്ഷിപ്പനി പടർന്നതോടെ കോഴിയിറച്ചിയുടെയും മുട്ടയുടെയും ലഭ്യതയിൽ ഗുരുതരമായ പ്രതിസന്ധി ഉയർന്നിരിക്കുകയാണ്. ബേക്കിംഗ് മുതൽ സാധാരണ ഭക്ഷണപരിപാടികൾ വരെ മുട്ട അമേരിക്കൻ ജനജീവിതത്തിലെ അനിവാര്യഘടകമാണെങ്കിലും, നിലവിൽ രാജ്യത്ത് ഇതിന്റെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്യുകയാണ്.

പ്രവചനങ്ങൾ പ്രകാരം, ഈ വർഷം മുട്ടയുടെ വില 41% വരെ വർധിക്കാനിടയുണ്ട്. ഈ പ്രതിസന്ധി നേരിടാൻ ഡെൻമാർക്കിന്റെ സഹായം തേടിയിരിക്കുകയാണ് അമേരിക്ക. എന്നാൽ ഡെൻമാർക്കിനോട് ഗ്രീൻലാൻഡ് വിൽക്കണമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ അഭ്യർത്ഥന എത്തുന്നത്.

ഗ്രീൻലാൻഡ് വിൽക്കാൻ ഡെൻമാർക്ക് വിസമ്മതിച്ചപ്പോൾ, ട്രംപ് ഭരണകൂടം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോൾ, അതേ രാജ്യത്തോടാണ് അമേരിക്ക തങ്ങളുടെ ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ സഹായം അഭ്യർത്ഥിക്കുന്നത്.

അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മുട്ടയുടെ ക്ഷാമം ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാകുന്നു. ഭക്ഷ്യവില കുറയ്ക്കുമെന്നായിരുന്നു ട്രംപിന്റെ പ്രധാന ഇലക്ഷൻ പ്രചാരണ വാഗ്ദാനം, എന്നാൽ ഇപ്പോൾ മുട്ടയുടെ വില കൂടുകയാണ്. ഈ സാഹചര്യത്തിൽ, ഡെൻമാർക്ക് സഹായവുമായി മുന്നോട്ട് വരുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം.

Amid a severe egg shortage in the U.S. due to bird flu, America has turned to Denmark for assistance. This comes after former President Trump’s failed attempt to buy Greenland, raising questions about Denmark’s response.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  5 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  6 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  6 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  6 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  6 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  6 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  6 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  6 days ago