HOME
DETAILS

ദയവായി ഇനി പറ്റിക്കരുത്, ഇനിയും ഞങ്ങളെ പറ്റിക്കാനാണോ ചര്‍ച്ച? ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും ആശ വര്‍ക്കര്‍മാരുടെ സമരം കടുക്കുന്നു; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പരാജയം

  
Web Desk
March 19 2025 | 11:03 AM

Stop Deceiving Us Is This Another False Negotiation - ASHA Workers Protest Escalates as Talks with Health Minister Fail

തിരുവനന്തപുരം: 38 ദിവസമായി സമരം തുടരുന്ന ആശ വര്‍ക്കര്‍മാര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭാ ഓഫീസിൽ വെച്ച് സമരക്കാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം ശക്തമാകുകയാണ്. ഇത് രണ്ടാം തവണയാണ് സമരവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി ചർച്ച നടത്തുന്നത്.

"ദയവായി ഞങ്ങളെ ഇനി പറ്റിക്കരുത്, ഇനിയും പറ്റിക്കാനാണോ ചര്‍ച്ച? ഞങ്ങളെ ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും!" രാവിലെ എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയിൽ ആവശ്യങ്ങളൊന്നും അം​ഗീകരിച്ചില്ലെന്ന്  ആശ വര്‍ക്കര്‍മാര്‍  ആരോപിച്ചു.

രാവിലെ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പക്കല്‍ ഫണ്ടില്ല, സമയം കൊടുക്കണം, സമരം അവസാനിപ്പിക്കണം എന്ന നിലപാട് മാത്രമാണ് അധികൃതര്‍ സ്വീകരിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് കൃത്യമായി ഓണറേറിയം ലഭിക്കുന്നുണ്ടെങ്കിലും സമരക്കാരുടെ ഓണറേറിയം തടഞ്ഞുവയ്ക്കുന്നതായും ആരോപണമുണ്ട്.
മുഴുവൻ ആവശ്യങ്ങളും അം​ഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍
ഓണറേറിയം ₹21,000 ആക്കണം
വിരമിക്കല്‍ ആനുകൂല്യം നല്‍കണം
ഇന്‍സെന്റീവ് കുടിശിക ഉടന്‍ നല്‍കണം
ഓണറേറിയത്തിനുള്ള മാനദണ്ഡം പിന്‍വലിക്കണം

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമ്മതിയില്ലാതെ ചര്‍ച്ചകള്‍ തുടരുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. സമരം ശക്തിപ്പെടുത്താന്‍ ആശ വര്‍ക്കര്‍മാര്‍ ഒരുങ്ങുമ്പോള്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നത് ആകാംക്ഷയുണര്‍ത്തുന്നു. 38-ാം ദിവസമായ സമരം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുമ്പോള്‍, അടിയന്തിര ഇടപെടലിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  5 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  5 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  5 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  5 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  5 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  5 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  5 days ago