HOME
DETAILS

ദേശീയപാതാ സ്ഥലമെടുപ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ കലക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനം

  
backup
September 03, 2016 | 9:16 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4


വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ ചൊല്ലി താലൂക്ക് വികസനസമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം. സ്ഥലം നഷ്ടപ്പെടുന്നവര്‍ രൂപീകരിച്ച കര്‍മസമിതിയുമായി, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പുനരധിവാസ പാക്കേജ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടര്‍ തയാറാകണമെന്നു കഴിഞ്ഞ മാസത്തെ താലൂക്ക് വികസനസമിതി യോഗം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാസം ഒന്നു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വികസനസമിതിക്കു മറുപടി നല്‍കാനോ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനോ നടപടിയെടുത്തിട്ടില്ല. ഇതാണു യോഗത്തില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്.
ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണു യോഗത്തില്‍ കലക്ടര്‍ക്കെതിരേ രംഗത്തുവന്നത്. ദേശീയപാതാ വികസന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയില്ലെന്ന കലക്ടറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. സമര സംഘടനകളുമായി ചര്‍ച്ചയില്ലെന്ന നിലപാടു മാറ്റാന്‍ കലക്ടര്‍ തയാറാകണമെന്നു ജനപ്രതിനിധികളും വികസന സമിതിയംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ ചര്‍ച്ച നടത്തുന്ന കാര്യത്തിലും സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും കലക്ടറെ സമീപിക്കുമെന്നു യോഗത്തില്‍ സി.കെ നാണു എം.എല്‍.എ പറഞ്ഞു.
വടകരയിലെ മുഴുവന്‍ റവന്യൂ ഓഫിസുകളും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള റവന്യൂ ടവറിന്റെ നടപടികള്‍ തുടങ്ങിയതായി തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാര്‍ പറഞ്ഞു. താലൂക്കിലെ വിവിധ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. അടക്കാതെരുവ് ജങ്ഷനില്‍ വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്തെയും വടകര നാരായണ നഗറിലെ തിരുവള്ളൂര്‍ റോഡിലേക്കു പോകുന്ന ഭാഗത്തെയും ബസ് വെയിറ്റിങ് ഷെഡുകള്‍ പുനഃക്രമീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ഷെഡുകള്‍ ഗതാഗത കുരുക്കിനിടയാക്കുന്നതായി അദ്ദേഹം പറഞ്ഞു.ദേശീയപാതയില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്താനും തീരുമാനമായി. വടകര മാര്‍ക്കറ്റ് റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും.
യോഗത്തില്‍ സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി. ടി.കെ രാജന്‍, എ.ടി ശ്രീധരന്‍, പി. സുരേഷ്ബാബു, പ്രദീപ് ചോമ്പാല, ആര്‍. ഗോപാലന്‍, അഡ്വ. ഇ.എം ബാലകൃഷ്ണന്‍, പുത്തൂര്‍ അസീസ്, ആവോലം രാധാകൃഷ്ണന്‍, പി.കെ ഹബീബ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീസലില്ല, ഫണ്ടില്ല; കട്ടപ്പുറത്ത് എം.വി.ഡി വാഹനങ്ങള്‍, മന്ദഗതിയില്‍ റോഡ് സുരക്ഷാ പരിശോധനകള്‍

Kerala
  •  a month ago
No Image

ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം; ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ മാത്രം

National
  •  a month ago
No Image

കോട്ട ക്ഷേത്രത്തിലെ സ്വര്‍ണ മോഷണക്കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

Kerala
  •  a month ago
No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  a month ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  a month ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  a month ago