HOME
DETAILS

മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ

  
Abishek
March 20 2025 | 08:03 AM

Inhumane Assault 4 Held for Torturing Young Woman Accused of Stealing Fish in Udupi

മാൽപെ: മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മാർച്ച് 18ന് കർണാടക ഉഡുപ്പിയിലെ മാൽപേയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബുധനാഴ്ച പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ദൃശ്യങ്ങളിൽ നിന്ന് യുവതിയെ മർദ്ദിക്കുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ് പൊലിസ്. സംഭവത്തിൽ പ്രതികരിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മനുഷ്യത്വ രഹിതമെന്നാണ് പറഞ്ഞത്.

ദളിത് വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകളാണ് സംഭവത്തിൽ  പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയനഗര സ്വദേശിയായ യുവതിയാണ് പൊതുജന മധ്യത്തിൽ വച്ച് ആക്രമിക്കപ്പെട്ടത്. 

അറസ്റ്റിലായാവരിൽ രണ്ട് സ്ത്രീകളുമുണ്ട്. ആളുകൾ നോക്കി നിൽക്കെയായിരുന്നു മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവർ യുവതിയെ മർദ്ദിച്ചത്. കൂടാതെ മരത്തിൽ കെട്ടിയിട്ട് യുവതിയുടെ മുഖത്തടിക്കുകയും ചെയ്തു.  പ്രതികൾക്കെതിരെ ദളിത് വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിജയനഗര സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്.

ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരി കെ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചു. ഏന്ത് കാരണമായാലും ആളുകളെ ശാരീരികമായി ആക്രമിക്കുന്നത് നിയമവിരുദ്ധമാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ എസ്പിക്ക് (സൂപ്രണ്ട് ഓഫ് പൊലിസ്) നിർദ്ദേശം നൽകിയതായും ഡെപ്യൂട്ടി കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഇത്തരം സംഭവങ്ങളിൽ അക്രമം തടയാൻ ജനങ്ങൾ ഇടപെടാത്തത് വലിയ ആശങ്കയുണർത്തുന്ന ഒന്നാണെന്ന് കെപിസിസി വക്താവ് വെറോണിക്ക കൊർണേലിയോ അഭിപ്രായപ്പെട്ടു.

A shocking incident of brutality has come to light in Udupi, where a young woman was mercilessly assaulted by four men who accused her of stealing fish. The perpetrators have been arrested, and the victim is receiving medical attention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago