
യുഎഇയില്‍ 25 ഉം സഊദിയില്‍ 11 ഉം ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നു; തൂക്കുകയര്‍ പ്രതീക്ഷിച്ച് നിമിഷപ്രിയ അടക്കം അമ്പതോളം പേര്; രാജ്യം തിരിച്ചുള്ള കണക്ക് അറിയാം

ന്യൂഡല്‍ഹി: തൂക്കുകയര്‍ പ്രതീക്ഷിച്ച് വിദേശജയിലുകളില്‍ അമ്പതോളം ഇന്ത്യക്കാര്‍ കഴിയുന്നതായി കണക്ക്. ഇന്നലെ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ്, വിദേശ രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തടവുകാരുടെ വിശദമായ കണക്ക് പുറത്തുവിട്ടു.
വിദേശ ജയിലുകളില്‍ വിചാരണ തടവുകാര്‍ ഉള്‍പ്പെടെ 10,152 ഇന്ത്യന്‍ തടവുകാരുണ്ട്. ഇതില്‍ അമ്പതോളം പേര് വധശിക്ഷ കാത്തുകഴിയുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) 25 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. സഊദി അറേബ്യയില്‍ 11 ഇന്ത്യക്കാര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ യമനില്‍ മലയാളിയായ നഴ്സ് നിമിഷപ്രിയയും വധശിക്ഷ കാത്തുകഴിയുന്നു. എന്നാല്‍ അവരുടെ വധശിക്ഷ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യക്കാര്‍:
- * യുഎഇ : 25
* സഊദി : 11
* മലേഷ്യ : 6
* കുവൈത്ത് : 3
* ഇന്തോനേഷ്യ: 1
* ഖത്തര്‍ : 1
* യുഎസ് : 1
* യമന്‍ : 1
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്ക്ക് അപ്പീലുകള്‍ സമര്‍പ്പിക്കല്‍, ദയാഹര്‍ജികള്‍ തുടങ്ങിയ നിയമപരമായ പരിഹാരങ്ങള്‍ തേടാന്‍ അവരെ സഹായിക്കുന്നത് ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാര്‍ വിവിധ സഹായങ്ങള്‍ നല്‍കിവരുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.
2024ല്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ വിദേശ രാജ്യങ്ങളില്‍ വധിക്കുകയോ വധശിക്ഷ നല്‍കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര് കുവൈത്തിലും മൂന്ന് പേര് സൗദി അറേബ്യയിലും ഒരാള്‍ സിംബാബ്വെയിലുമാണ്. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ നിന്നുള്ള അനൗപചാരിക വിവരങ്ങള്‍ അനുസരിച്ച് 2020 നും 2024 നും ഇടയില്‍ യുഎഇയില്‍ ഒരു ഇന്ത്യക്കാരനെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് വ്യക്തിയുടെ സമ്മതം ആവശ്യമുള്ള കര്‍ശനമായ സ്വകാര്യതാ നിയമങ്ങള്‍ കാരണം ചില രാജ്യങ്ങളിലെ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നേടുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിദേശത്ത് ഒരു ഇന്ത്യന്‍ പൗരന്റെ അറസ്റ്റോ തടങ്കലോ സംബന്ധിച്ച് വിവരം ലഭിച്ചാല്‍, കോണ്‍സുലാര്‍ ആക്സസ് ഉറപ്പാക്കുന്നതിനും വ്യക്തിയുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും കേസിന്റെ വസ്തുതകള്‍ വിലയിരുത്തുന്നതിനും ഇന്ത്യന്‍ മിഷനുകള്‍ ഉടനടി ബന്ധപ്പെട്ട വിദേശ അധികാരികളുമായി ബന്ധപ്പെടുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
It is estimated that around 50 Indians are awaiting execution in foreign jails. In a written reply to a question raised in Parliament yesterday, Minister of State for External Affairs Kirti Vardhan Singh released a detailed list of Indian prisoners, including those sentenced to death in foreign countries. There are 10,152 Indian prisoners, including undertrial prisoners, in foreign jails. Of these, around 50 are awaiting execution. 25 Indians have been sentenced to death in the United Arab Emirates (UAE). 11 Indians have also been sentenced to death in Saudi Arabia. In addition, a Malayali nurse Nimisha Priya is also awaiting execution in Yemen. However, her execution has not been carried out yet, the government said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 5 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 5 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
crime
• 5 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 5 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 5 days ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 5 days ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 5 days ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 5 days ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 5 days ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 5 days ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
Business
• 5 days ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 6 days ago
ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്
uae
• 6 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 6 days ago
എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar
International
• 6 days ago
ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ
National
• 6 days ago
മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്ത്തകന് അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
National
• 6 days ago
'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍ശനവുമായി ധ്രുവ് റാഠി
International
• 6 days ago
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
National
• 6 days ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• 6 days ago
പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു
National
• 6 days ago