
80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

മലപ്പുറം: കേരളം ജലഗുണമേന്മയിൽ പിന്നിലേക്ക് നടക്കുന്നു. വായു, ഭക്ഷണം എന്നിവയുടെ ഗുണമേന്മയുടെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുമ്പോഴും ജലം വലിയ തോതിൽ മലിനീകരിക്കപ്പെടുകയാണ്. 65 ലക്ഷമാണ് കേരളത്തിലെ കിണറുകളുടെ സാന്ദ്രത. 80ശതമാനം കിണറുകളും വിവിധതരം ബാക്റ്റീരിയകളുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെട്ടതായാണ് പഠനങ്ങൾ. മണ്ണിലുള്ള ബാക്റ്റീരിയകളും ജീവിവിസർജ്യങ്ങളിൽ നിന്നുള്ള ബാക്റ്റീരിയകളും നിറഞ്ഞാണ് ഭൂരിഭാഗം കിണർ ജലവും മലിനമാവുന്നത്.സെപ്റ്റിക്ക് ടാങ്കുകളും കിണറുകളും സ്ഥിതിചെയ്യുന്ന അകലം അടുത്തകാലത്തായി കുറഞ്ഞുവന്നതു മലിനീകരണത്തിനു ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തെ ഇവതമ്മിൽ 15 മീറ്റർ അകലം വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇപ്പോഴത് ഏഴര മീറ്ററാക്കി ചുരുക്കി. ഈ അകലവും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതുകാരണം സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നെത്തുന്ന മലിനജലം കിണറുകളിൽ പതിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരപ്രദേശങ്ങളിലാണ് കൂടുതലും മലിനമാവുന്നത്. തീരദേശങ്ങളിൽ അടുത്തടുത്ത് താമസിക്കുന്നവരാണ്. സെപ്റ്റിക് ടാങ്കുകൾക്ക് സമീപമായിരിക്കും കിണറുകൾ. മലിനീകരണ സാധ്യത കണ്ടത്തിയാലും ഉപയോഗിക്കുന്നതിന് മുമ്പ് കിണർ വെള്ളത്തിൽ ക്ലോറിനേഷൻ നടത്താത്തത് രോഗസാധ്യത വർധിപ്പിക്കുന്നു.
ശരിയായി ക്ലോറിനേഷൻ നടത്തിയാൽ ബാക്റ്റീരിയകളെ തുരത്താനാവും. കിണർ വെള്ളത്തിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. ഇത്തരംവെള്ളം ഉപയോഗിച്ചതുമൂലം വിവിധ രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രളയകാലത്ത് വലിയ തോതിൽ കോളി ഫോം ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നതായി കണ്ടത്തിയിരുന്നു.
വെള്ളത്തിന്റെ ഉയർന്ന അമ്ലത കിണർ വെള്ളത്തിന്റെ മലിനീകരണത്തിനു കാരണമാവുന്നതായി കണ്ടത്തിയിട്ടുണ്ട്. 6.5ന്റെയും 8.5ന്റെയും ഇടയിലായിരിക്കണം വെളളത്തിലെ പി.എച്ചിന്റെ അളവ്. എന്നാൽ പല കിണറുകളും പി.എച്ച് 6.5നു താഴെയാണ്. ശുദ്ധജലത്തിന്റെ പി.എച്ച് നിരക്ക് 7 ആണ്. ഏഴിൽ താഴെയാണ് പി.എച്ച് നിരക്ക് എങ്കിൽ വെളളത്തിന്റെ അമ്ലത കൂടുതലായിരിക്കും. വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാവുന്നതും കിണർവെള്ളം മലിനീകരിക്കപ്പെടുന്നഘടകമാണ്. വേനൽ കാലത്ത് ചെങ്കൽ നിറഞ്ഞ ഭൂപ്രദേശങ്ങളിലാണ് ഇതുകൂടുതൽ കാണപ്പെടുന്നത്.
80 ശതമാനം രോഗവും ജലജന്യം
റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ 80 ശതമാനവും ജലത്തിലൂടെ പകരുന്നവയാണ്. മഞ്ഞപ്പിത്തം, കോളറ, വയറുകടി തുടങ്ങിയ ജലജന്യ രോഗങ്ങൾക്ക് മുഖ്യകാരണമാവുന്നത് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു ലോകത്ത് ഓരോ എട്ട് സെക്കൻഡിലും ഒരു കുഞ്ഞ് വീതം ജലജന്യരോഗം കാരണം മരണപ്പെടുന്നതായി ലോകാരോഗ്യസംഘടനയും സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന് രൂപയും യുഎഇ ദിര്ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 2 days ago
ശബരിമല തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേര്ക്ക് പരുക്ക്
Kerala
• 2 days ago
സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai
National
• 2 days ago
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില് അഞ്ചുവര്ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്
Kerala
• 2 days ago
ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ച; അരലക്ഷത്തോളം ഹജ്ജ് തീർഥാടകരുടെ യാത്ര പ്രതിസന്ധിയിൽ | Hajj pilgrims
International
• 2 days ago
ഗസ്സയില് ആശുപത്രികള്ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates
International
• 2 days ago
ബി.ജെ.പിയുടെ ഉത്തരാഖണ്ഡില് മദ്റസകള് അടച്ചുപൂട്ടുന്നു; മദ്റസകള് പ്രവര്ത്തിക്കുന്നത് നിയമപരമല്ലെന്ന് വാദം
National
• 2 days ago
മുഡ കേസ്; സിദ്ധരാമയ്യക്കെതിരേ അന്വേഷണം തുടരണമെന്ന് കോടതി
National
• 2 days ago
യു.എസുമായി ഉക്രൈന് സമാധാന കരാറിലെത്തുക ശ്രമകരമെന്ന് റഷ്യ
International
• 2 days ago
ഗസ്സയില് പുതിയ വെടിനിര്ത്തല് നിര്ദേശവുമായി ഇസ്റാഈല് | Israel War on Gaza | Updates
International
• 2 days ago
വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി ഇന്ന് പരിഗണിക്കും; നിയമത്തിനെതിരേ സുപ്രിംകോടതിയിലുള്ളത് ഒരു ഡസനിലധികം ഹരജികള്
National
• 2 days ago
കറന്റ് അഫയേഴ്സ്-15-04-2025
PSC/UPSC
• 2 days ago
മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുംതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹർജി; ഹൈക്കോടതി നാളെ പരിഗണിക്കും
Kerala
• 2 days ago
വ്ലോഗർ ‘തൊപ്പി’ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; പൊലീസ് കസ്റ്റഡിയിൽ
Kerala
• 2 days ago
'അവരില് ഞാന് എന്റെ ഉമ്മയെ കണ്ടു': ദുബൈ ഭരണാധികാരി പ്രശംസിച്ച വിമാനത്താവള ജീവനക്കാരന് അബ്ദുല്ല അല് ബലൂഷി
uae
• 3 days ago
എൽനിനോ ഇല്ല; ഇന്ത്യയിൽ ഈ വർഷം അധിക മഴയ്ക്ക് സാധ്യത, കേരളത്തിലും ശക്തമായ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago
നാഷണല് ഹൊറാള്ഡ് കേസ്; സോണിയ ഗാന്ധി ഒന്നാം പ്രതി; രാഹുല്‍ രണ്ടാം പ്രതി; ഇഡി കുറ്റപത്രം സമര്പ്പിച്ചു
National
• 3 days ago
ഹജ്ജ് പെര്മിറ്റുകള്ക്കായി ഏകീകൃത ഡിജിറ്റല് പ്ലാറ്റ്ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 3 days ago
വാട്സ്ആപ്പ് ചിത്രം തുറന്നാൽ പോലും ഹാക്ക് ആവാം; അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 2 days ago
മൂന്ന് വർഷം മുമ്പ് പീഡനശ്രമം; കൗൺസിലിങ്ങിൽ വെളിപ്പെടുത്തലോടെ യുവാവ് അറസ്റ്റിൽ
Kerala
• 3 days ago
ട്രാഫിക് ഫൈൻ എന്ന മെസ്സേജ് ലിങ്കിൽ തൊട്ടാൽ പണം പോകും... ജാഗ്രതൈ
latest
• 3 days ago