HOME
DETAILS

ഷിബിലയുടെ പരാതി ഗൗരവത്തിൽ എടുത്തില്ല; പോലിസിന് വീഴ്ച സംഭവിച്ചു; താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ

  
Web Desk
March 22, 2025 | 2:08 PM

Thamarassery SI Suspended Over Police Lapse in Shibila Case

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ പോലിസിന്  വീഴ്ച സംഭവിച്ചു. ഭർത്താവ് യാസിറിനെതിരെ നൽകിയ ഷിബിലയുടെ പരാതി ഗൗരവത്തിൽ കൈകാര്യം ചെയ്യാത്തതിന് താമരശ്ശേരി ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് നടപടിയിലുള്ള വീഴ്ചയെ തുടർന്ന് കോഴിക്കോട് റൂറൽ എസ്.പി ആണ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഷിബിലയുടെ പരാതിയോട് പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപിച്ച്, 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.

ഷിബിലയുടെ പിതാവ് അബ്ദുൽ റഹ്മാൻ ആരോപിക്കുന്നത്, കഴിഞ്ഞ മാസം 20-ന് യാസിറിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി  ഒന്നും സ്വീകരിച്ചില്ല എന്നതാണ്. കൃത്യമായ അന്വേഷണം നടത്തിയാൽ ഈ ഒരു ദുരന്തം തടയാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.പൊലിസിന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബം പറയുന്നത്.

താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിയായ ഷിബിലയെ കഴിഞ്ഞ ചൊവ്വാഴ്ച നോമ്പ് തുറക്കുന്ന സമയത്ത് ഭർത്താവ് യാസിർ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഷിബിലയുടെ മാതാവ് ഹസീനക്കും പിതാവ് അബ്ദുൽ റഹ്മാനുമും ഗുരുതര പരിക്കേറ്റു. യാസിർ ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം ആരോപിച്ചു.

Thamarassery Grade SI Noushad has been suspended for failing to act on Shibila’s complaint against her husband, Yasir, who later murdered her. The suspension follows allegations that police did not take her warnings seriously. The State Human Rights Commission has also taken up the case, demanding an inquiry report within 15 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  8 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  8 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  8 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  8 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  8 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago