HOME
DETAILS

കൊന്നൊടുക്കുന്നു....ഗസ്സക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍;  നിരവധി മരണം; യമനില്‍ യു.എസ് ആക്രമണം 

  
Web Desk
March 23 2025 | 04:03 AM

Israel Expands  to Lebanon Amid Gaza Conflict Hezbollah Denies Involvement

ബെയ്റൂത്ത്: ഗസ്സയില്‍ മാത്രമല്ല ലബനാനിലേക്കും തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. തെക്കന്‍ ലബനാനില്‍ ഇസ്റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കി. രണ്ടു ദിവസത്തിനകം 130 പേരെ കൊലപ്പെടുത്തി. ലബനാനില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്റാഈല്‍ വിശദീകരണം. എന്നാല്‍, ഇസ്റാഈലിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹിസ്ബുല്ല പറഞ്ഞു.

തെക്കന്‍ ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്റാഈലിലേക്ക് തുടര്‍ച്ചയായി റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹിസ്ബുല്ല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ലബനാനിലേക്ക് ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദിയെന്നും ഹിസ്ബുല്ല പറഞ്ഞു. 

ലബനാനിലേക്ക് അടുത്ത മണിക്കൂറുകളിലും ആക്രമണം തുടരുമെന്ന് ഇസ്റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇസ്റാഈലിനെ ആക്രമിച്ചത് തങ്ങളല്ലെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കുമെന്ന് മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളും പറഞ്ഞു. ഹിസ്ബുല്ലയുടെ കമാന്റ് സൈറ്റില്‍ ആക്രമണം നടത്തിയെന്ന് ഇസ്റാഈല്‍ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കും ഇസ്റാഈലിനും ഇടയില്‍ മാസത്തോളമായി തുടരുന്ന വെടിനിര്‍ത്തലിനൊടുവിലാണ് ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നത്.

ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളാണ് ഇക്കൂട്ടത്തിലുള്ളത്. ഗസ്സയിലെ ഏക കാന്‍സര്‍ ആശുപത്രിയും ഇസ്റാഈല്‍ വന്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. ഇതോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്‌കൂളും തകര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യസഹായ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇസ്റാഈല്‍ ആശുപത്രികള്‍ക്കും സാധാരണക്കാര്‍ക്കും നേരെ ആക്രമണം നടത്തുന്നത്. 

വെള്ളിയാഴ്ചയാണ് മധ്യ ഗസ്സയിലെ തുര്‍ക്കിഷ് ഫലസ്തീന്‍ സൗഹൃദ ആശുപത്രി തകര്‍ത്തത്. 2023 ഒക്ടോബറിലും ആശുപത്രിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഒക്ടോബര്‍ 30 ന് ആശുപത്രിയുടെ മൂന്നാം നിലയിലായിരുന്നു ബോംബ് പതിച്ചത്. ഈ ആക്രമണത്തില്‍ ആശുപത്രി ഭാഗികമായി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആശുപത്രി തകര്‍ക്കുന്ന വിഡിയോ വൈറലായിരുന്നു. 
വലിയ അഗ്‌നിഗോളം ആശുപത്രിയില്‍ നിന്ന് ഉയരുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

നെറ്റ്സാരിം ഇടനാഴിയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ഇസ്റാഈല്‍ പറയുന്നത്. ഈ ആശുപത്രിക്ക് സമീപമാണ് ഈ പ്രദേശം. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് 2023 നവംബര്‍ 1 ന് ആശുപത്രി അടച്ചിരുന്നു.
        

യമനിന് നേരെയുള്ള യു.എസ് ആക്രമണവും ശക്തമായി തുടരുകയാണ്. ഹൂതിയാത്ത് വിമാനത്താവളത്തിന് നേരെ മൂന്ന് ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെങ്കടലില്‍ അല്‍സൈഫ് പോര്‍ട്ടിന് നേരേയും ആക്രമണമുണ്ടായതായി യമന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 49,747 പേരാണ് ഫലസ്തീന്‍ ഇതുവരെ കൊല്ലപ്പെട്ടതായിട്ടുള്ള സ്ഥിരീകരിച്ച കണക്ക്. 113,213 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണം 61,700 കടന്നിട്ടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങക്കിടക്കുന്നവരെല്ലാം മരിച്ചവരായി കണക്കാക്കിയാലുള്ള റിപ്പോര്‍ട്ടാണിത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത പ്രതികരണം; പാകിസ്ഥാനെതിരെ ഏഴുശ്രദ്ധേയമായ നടപടികൾ

National
  •  a day ago
No Image

വിദേശത്ത് ജോലി നൽക്കാമെന്ന വ്യാജ വാഗ്ദാനവുമായി വിസ തട്ടിപ്പ്; 28കാരൻ അറസ്റ്റിൽ, ഇരിങ്ങാലക്കുടയിൽ എഴ് കേസുകൾ

Kerala
  •  a day ago
No Image

പാകിസ്താന്റെ വ്യോമാതിര്‍ത്തി അടച്ചതോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകൾക്ക് തടസം; യാത്രക്കാർ ഷെഡ്യൂൾ കർശനമായി പരിശോധിക്കണമെന്ന് എയർലൈൻസ്

National
  •  a day ago
No Image

20 വയസ്സ് പിന്നിട്ട് ‘മീ അറ്റ് ദ സൂ’; ലോകത്തെ ആദ്യ യൂട്യൂബ് വീഡിയോ ചരിത്രമായി മാറുന്നു

International
  •  a day ago
No Image

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ച് സര്‍വകക്ഷി യോഗം; കശ്മീരികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആഹ്വാനം

National
  •  a day ago
No Image

കൈലാസ് മാനസരോവർ തീർഥയാത്ര പുനരാരംഭിക്കുന്നു; അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ജൂണിൽ യാത്ര തുടങ്ങും

National
  •  a day ago
No Image

ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്‍; ഷിംല കരാര്‍ റദ്ദാക്കി

National
  •  a day ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില്‍ തുടക്കം

Kerala
  •  a day ago
No Image

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

Cricket
  •  a day ago