വിവാദത്തിലായി സജി ചെറിയാൻ; പരാമർശം അതിരു കടന്നോ ?
മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദത്തിൽ. ലക്ഷക്കണക്കിനാളുകൾ പെൻഷൻ പറ്റുന്ന കേരളത്തിൽ മരണനിരക്ക് വളരെ കുറവെന്നും ഇത് പ്രശ്‌നമാണെന്നുമായിരുന്നു പരാമർശം. സംസ്ഥാനത്ത് വൻ സാമ്പത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സജി ചെറിയാൻ ഇക്കാര്യം പറഞ്ഞത്. പെൻഷൻ പറ്റുന്ന ആളുകൾ മരിക്കണമെന്നല്ല താൻ പറഞ്ഞതിന്റെ അർഥമെന്നും സജി ചെറിയാൻ പറഞ്ഞു.
പക്ഷേ മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
80ഉം 90 ഉം വയസ് കഴിഞ്ഞ് ആളുകൾ നിൽക്കുന്നു. തന്റെ അമ്മയ്ക്ക് 94 വയസുണ്ടെന്നും അൻപതിനായിരം രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഈ കാശെല്ലാം കൂടി എന്തിനാണെന്ന് താൻ തന്നെ അമ്മയോട് ചോദിച്ചുപോയി. സ്വന്തം അമ്മയുടെ കാര്യം പറഞ്ഞതിനാൽ ഇനിയിപ്പോൾ ആരും തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് വരില്ലല്ലോ. ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണെന്നും സജി ചെറിയാൻ പറഞ്ഞു.
Minister Saji Cherian's remarks have been controversial. The remark was that the death rate in Kerala, where lakhs of people receive pensions, is very low and this is a problem. Saji Cherian said this while indicating that it is a huge financial burden on the state. Saji Cherian said that he did not mean that people who receive pensions should die.
But the number of deaths is very low.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."