HOME
DETAILS

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

  
March 23 2025 | 14:03 PM

Heavy Rain Hits Saudi Arabia Sarar Records Highest Rainfall

റിയാദ്: വെള്ളിയാഴ്ച സഊദിയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മക്ക മേഖലയിലെ തായിഫ് ഗവര്‍ണറേറ്റിലെ സരാര്‍ പ്രദേശത്താണ്. 64 മില്ലിമീറ്റര്‍ മഴയാണ് സരാറില്‍ പെയ്തിറങ്ങിയതെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പെയ്ത മഴയുടെ അളവ് നിരീക്ഷിച്ച് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.   

129 കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിയാദ്, മക്ക, അസീര്‍, ഖാസിം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, ജസാന്‍, നജ്‌റാന്‍, അല്‍ ബഹ, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഇരുപ്പത്തിനാല് മണിക്കൂറിനിടെ മഴ പെയതതായി മന്ത്രാലയം അറിയിച്ചു. 

തായിഫിലെ അല്‍ ഹദ പാര്‍ക്കില്‍ 42.8 മില്ലിമീറ്ററും അല്‍ ജാമുമിലെ മദ്രകയില്‍ 40.4 മില്ലിമീറ്ററും അല്‍ ഷാഫയില്‍ 27.3 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 24 മില്ലിമീറ്ററും തായിഫിലെ അല്‍ സുദൈറയില്‍ 23 മില്ലിമീറ്ററും അദാമിലെ അല്‍ മര്‍ഖബാന്‍ മെയ്‌സാനിലെ ബാനി സാദ് എന്നിവിടങ്ങളില്‍ 20.4 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.

അസിര്‍ മേഖലയില്‍ അബഹയിലെ തംനിയയില്‍ 29.4 മില്ലിമീറ്ററും അബഹയിലെ അല്‍ ഷാഫില്‍ 27.2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ബിഷയില്‍ 19.56 മില്ലിമീറ്ററും ബിഷയിലെ മെഹറില്‍ 19 മില്ലിമീറ്ററും ശരത് ഉബൈദിലെ അല്‍ ഉസ്രാനില്‍ 18 മില്ലിമീറ്ററും അല്‍ നമാസിലെ ബാനി അമറില്‍ 18.1 മില്ലിമീറ്ററും മഴ ലഭിച്ചു.

ജസാന്‍ മേഖലയില്‍ അല്‍ ജബല്‍ അല്‍ അസ്‌വാദില്‍ 4.9 മില്ലിമീറ്ററും അല്‍ ഡെയറില്‍ 23.7 മില്ലിമീറ്ററും അല്‍ റേത്തിലെ ബെയ്ഷില്‍ 4.8 മില്ലിമീറ്ററും ബെയ്ഷ് ഡാമില്‍ 2.79 മില്ലിമീറ്ററും മഴ ലഭിച്ചു.

അല്‍ ബഹയിലുടനീളം 11.8 മില്ലിമീറ്റര്‍ മഴയും അല്‍ ബഹ നഗരത്തില്‍ 11.8 മില്ലിമീറ്ററും അല്‍ മന്ദഖിലെ ബര്‍ഹറയില്‍ 3.5 മില്ലിമീറ്ററും അല്‍ മന്ദഖിലെ ബാനി ഹസ്സനില്‍ 2.1 മില്ലിമീറ്ററും ഖല്‍വയില്‍ 2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. നജ്‌റാനിലെ ഹബോന സ്റ്റേഷനില്‍ 4.2 മില്ലീമീറ്ററും ബദര്‍ അല്‍ ജനൂബില്‍ 2.7 മില്ലീമീറ്ററും ഹമാ ബത്തറില്‍ 1.4 മില്ലീമീറ്ററും ബദര്‍ അല്‍ ജനൂബിലെ അല്‍ നാംസയില്‍ 3.6 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഹായിലിലെ അല്‍ ഷാനാന്‍ 3 മില്ലീമീറ്ററും അല്‍ ജൗഫിലെ അല്‍ ഖുറയ്യത്തിലെ അല്‍ ഹമദില്‍ 1.4 മില്ലീമീറ്ററും അല്‍ ഖസീമിലെ ബുറൈദയിലെ ഫവാരയില്‍ 2.4 മില്ലീമീറ്ററും രേഖപ്പെടുത്തി.

തലസ്ഥാനമായ റിയാദിലെ ഷഖ്‌റയിലെ ഖറൂബ് ഫാമുകളില്‍ 4 മില്ലീമീറ്ററും ദിരിയയില്‍ 3.6 മില്ലീമീറ്ററും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.9 മില്ലീമീറ്ററും അല്‍ തുമാമ വിമാനത്താവളത്തില്‍ 2.6 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

Heavy Rain Hits Saudi Arabia, Sarar Records Highest Rainfall



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  2 days ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 days ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 days ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 days ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  2 days ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  2 days ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  2 days ago