HOME
DETAILS

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

  
December 22, 2025 | 1:57 PM

Idukki was shaken by the samastha centenary sandesha yathra

തൊടുപുഴ: മാമല കയറി ഇടുക്കിയെ ഇളക്കി മറിച്ച് സമസ്ത ശദാബ്ദി സന്ദേശയാത്ര. സമസ്ത ശതാബ്ദിയുടെ സന്ദേശം വിതറി ഇന്നലെ ഉച്ചയോടെയാണ് യാത്ര മലനാട്ടിലെത്തിയത്. സമസ്ത അധ്യക്ഷൻ നയിക്കുന്ന യാത്രയെ വരവേൽക്കാൻ സജ്ജീകരണങ്ങളെല്ലാം ഒരുക്കി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഇടുക്കിയിലെ ജനത. സ്വീകരണ കേന്ദ്രത്തിന്റെ മീറ്ററുകൾക്കപ്പുറത്ത് വെച്ച് സ്വീകരിച്ചാനിയിച്ചാണ് സമസ്ത നേതാക്കളെ അവർ വരവേറ്റത്. സമസ്തയുടെ നയവും നിലപാടും പറഞ്ഞ യാത്ര അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.ഇ മുഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് കുന്നം ഹൈദർ മുസ്ലിയാർ പ്രാർഥന നടത്തി. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം മൂസാ ഹാജി മുഖ്യാഥിതിയായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശതാബ്ദി സന്ദേശം നൽകി. സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗ്ലോബൽ എക്സ്പോയുടെ ഗോൾഡൻ ടിക്കറ്റ് വിതരണത്തിന്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം കെ.ഇസ്മായിൽ മൗലവി പാലമലക്ക് നൽകി ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ നിർവഹിച്ചു.

സന്ദേശ യാത്രാ ഡയറക്ടർ കെ. ഉമർ ഫൈസി മുക്കം, കോർഡിനേറ്റർ അബ്ദുസലാം ബാഖവി വടക്കേക്കാട്, സ്വാഗതസംഘം ജന. കൺവീനർ അബ്ദുൽ ജലീൽ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട് സംസാരിച്ചു. എ.എം. നൗഷാദ് ബാഖവി, അൻവർ മുഹ് യുദ്ദീൻ ഹുദവി, ജസീൽ കമാലി അരക്കുപറമ്പ് എന്നിവർ വിഷയാവതരണം നടത്തി. 

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കർ ദാരിമി, അലവി ഫൈസി കൊളപ്പറമ്പ്, ഐ.ബി ഉസ്മാൻ ഫൈസി, ബഷീർ ഫൈസി ചീക്കോന്ന്, ജാഥാ അസി. കോർഡിനേറ്റർ പൂക്കോയ തങ്ങൾ അൽ.ഐൻ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സാബിഖലി ശിഹാബ് തങ്ങൾ, ശുഹൈബ് തങ്ങൾ, ടി.പി.സി തങ്ങൾ. കെ.പി.പി തങ്ങൾ, മുബശിർ തങ്ങൾ ജമലുല്ലൈലി, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ടി ഹുസൈൻ കുട്ടി മുസ്ലിയാർ, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു. 

ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് സി.എച്ച് അബ്ദുറഹ്മാൻ സഅദി, സെക്രട്ടറി കെ.എച്ച് അബ്ദുൽ കരീം മൗലവി, ട്രഷറർ സയ്യിദ് സുൽഫുദ്ധീൻ തങ്ങൾ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കബീർ റഷാദി, ജില്ലാ സെക്രട്ടറി, പി.എസ് സുബൈർ, ട്രഷറർ പി.ഇ ഹുസൈൻ, ജംഇയ്യതുൽ ഖുതുബാ ജില്ലാ പ്രസിഡന്റ് ഹാശിം ബാഖി, സെക്രട്ടറി ഹനീഫ് കാശിഫി, ടി.കെ അബ്ദുൽ കബീർ, അഷ്റഫ് മന്നാനി, മുഹമ്മദ് നിയാസ് അൽ ഖാസിമി, റഫീഖ് ബാഖവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.എച്ച് അൻസാർ, ജില്ലാ വർക്കിങ് സെക്രട്ടറി അൻഫാൽ വാഫി തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  3 hours ago
No Image

ഇതെന്ത് ജീവി? ദുബൈയിലെ മരുഭൂമിയിൽ മുയലിനെയും മാനിനെയും പോലുള്ള വിചിത്ര മൃഗം; വീഡിയോ വൈറൽ

uae
  •  3 hours ago
No Image

ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലെ പക: യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; യുവാവ് പിടിയിൽ

Kerala
  •  4 hours ago
No Image

ചാമക്കാല ബീച്ചിൽ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

National
  •  4 hours ago
No Image

ദുബൈയിൽ വീട് വാങ്ങാൻ കൈവശം എത്ര പണം വേണം? ചെലവുകളും പേയ്‌മെന്റ് പ്ലാനുകളും അറിയാം

uae
  •  3 hours ago
No Image

വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

Kerala
  •  4 hours ago
No Image

യുഎഇ പ്രവാസികൾക്ക് ക്രിസ്മസ് സമ്മാനം; സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് രണ്ട് ദിവസം വരെ അവധി, ഈ വാരാന്ത്യം കളറാക്കാം

uae
  •  4 hours ago
No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  5 hours ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  5 hours ago