പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്
പാലക്കാട്: പുതുശ്ശേരിയിൽ കുട്ടികളടങ്ങുന്ന കരോൾ സംഘത്തിന് നേരെ ബിജെപി പ്രവർത്തകന്റെ ആക്രമണം. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ആക്രമണം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു.
കരോൾ സംഘം ഉപയോഗിച്ച ബാൻഡിൽ 'സിപിഎം' എന്ന് എഴുതിയതാണ് ആക്രമണത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് അശ്വിൻ രാജ് കുട്ടികളടങ്ങുന്ന സംഘത്തിന് നേരെ തിരിയുകയായിരുന്നു.
നാട്ടിലെ ചെറിയ ആഘോഷങ്ങളിൽ പോലും മനഃപൂർവം വർഗീയത കലർത്തി പ്രശ്നങ്ങളുണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. ഇതിനായി പ്രത്യേക ആളുകളെ അവർ നിയോഗിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. പരാതി ലഭിച്ച ഉടൻ തന്നെ പൊലിസ് നടപടിയെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
A BJP worker, Ashwin Raj, was arrested for allegedly attacking a Christmas carol group in Puthusssery, Kerala, on Sunday night. The incident has sparked outrage, with the police charging Raj with attempted murder. Reports suggest he was under the influence of alcohol during the attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."