HOME
DETAILS

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

  
മുനീർ പെരുമുഖം
December 22, 2025 | 3:41 PM

KIC Mega Sargalayam Mehboola Region and Abbasia Darutharbia Madrasa overall champions

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ മെഗാ സർഗലയം'25 ആസ്വാദനത്തിൻ്റെ
വേറിട്ട അനുഭവമായി. അബ്ബാസിയ ഇൻ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഏഴു മേഖലകളിൽ നിന്നും മൂന്ന് മദ്രസകളിൽ നിന്നുമായി മുന്നൂറിൽപരം സർഗപ്രതിഭകളാണ് സർഗലയത്തിൽ മാറ്റുരച്ചത്. ജനറൽ, ഹിദായ, സീനിയർ, ജൂനിയർ, സബ് ജൂനിയർ, കിഡ്സ് വിഭാഗങ്ങളിലായി അറുപതിൽ പരം ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടന്നു. എക്സിബിഷൻ, റീൽസ്മേ ക്കിങ്, സ്ട്രെക്ച്ചർ-എക്സ്, ബുർദ, ദഫ്, ഫ്ലവർ ഷോ തുടങ്ങീ വിത്യസ്ത മത്സരങ്ങൾ വേറിട്ട അനുഭവമായി.

ആവേശകരമായ കലാശ പോരാട്ടത്തിൽ മെഹ്ബൂല മേഖല ഓവറോൾ ചാമ്പ്യന്‍മാരായി. ഫഹാഹീൽ മേഖല ഫസ്റ്റ് റണ്ണറപ്പും ഹവല്ലി മേഖല സെക്കന്റ്‌ റണ്ണറപ്പും നേടി. മദ്രസ്സ വിഭാഗത്തിൽ ആതിഥേയരായ അബ്ബാസിയ ദാറുതർബിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്‍മാരായി. ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്രസ്സ രണ്ടാം സ്ഥാനവും, സാൽമിയ മദ്രസ്സത്തുന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി(ജനറൽ), ത്വാഹിർ വാഫി(ഹിദായ), ആത്തിഫ് ഇസ്മായിൽ, അനിൻ സിദാൻ (സീനിയർ), മുഹമ്മദ് ഹാദി ഷെഹീൻ(ജൂനിയർ), ഇൽസാൻ റിയാസ്(സബ് ജൂനിയർ), ഹാസിം ഹസ്സൻ,അൽശിദിൻ ഷിബു, ഷെസിൻ തുടങ്ങിയർ കലാപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു.

2025-12-2220:12:71.suprabhaatham-news.png
മദ്രസ്സ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്‍മാരായ അബ്ബാസിയ ദാറുതർബിയ മദ്രസ്സ

ഓവറോൾ ചാമ്പ്യന്‍ഷിപ്പ് നേടിയ മെഹ്ബൂല മേഖലക്കുള്ള കലാ കിരീടം കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി കൈമാറി.പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം കേന്ദ്ര നേതാക്കളായ അബ്ദുൽ ഗഫൂർ ഫൈസി, ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ലത്തീഫ് എടയൂർ, ഇസ്മായിൽ ഹുദവി,അബ്ദുൽ മുനീർ പെരുമുഖം, ഹസ്സൻ തഖ്‌വ, ഇസ്മായിൽ വള്ളിയോത്ത്, ജിസാൻ ഗ്രൂപ് എം.ഡി അബ്ദുൽ റസാഖ് തുടങ്ങിയവർ വിതരണം ചെയ്തു. ശിഹാബ് മാസ്റ്റർ നീലഗിരി, മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ, ആദിൽ വെട്ടുപ്പാറ തുടങ്ങിയവർ പ്രോഗ്രാമിനു നേതൃത്വം നൽകി. പ്രശസ്ത മാദിഹുകളായ സുഹൈൽ ഫൈസി കൂരാട്, ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നേതൃത്വം നൽകിയ"മെഹ്ഫിലെ ഇശ്ഖ്" ഇശൽ വിരുന്ന് വേറിട്ട അനുഭവമായി. സർഗലയ വിംഗ് സെക്രട്ടറി നാസർ കോഡൂർ സ്വാഗതവും കെ.ഐ.സി സെക്രട്ടറി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

KIC Mega Sargalayam: Mehboola Region and Abbasia Darutharbia Madrasa overall champions. The Mega Sargalayam '25, part of the Kuwait Kerala Islamic Council (KIC) Silver Jubilee celebrations, was a unique experience. The event, held over two days at the Abbasiya Integrated Indian School, saw over three hundred creative talents from seven fields and three madrasas perform in the Sargalayam. Intense competitions were held in over sixty categories in General, Hidayah, Senior, Junior, Sub-Junior and Kids categories. Various competitions like Exhibition, Reelsme King, Structure-X, Burda, Duff and Flower Show were a unique experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  4 hours ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  4 hours ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  4 hours ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  5 hours ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  5 hours ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  5 hours ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  5 hours ago
No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  5 hours ago
No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  5 hours ago