HOME
DETAILS

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ഉന്നത പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും

  
March 24 2025 | 02:03 AM

Drug Menace High-Level Meeting Called by Chief Minister Today Senior Police and Excise Officials to Attend

 

തിരുവനന്തപുരം: ലഹരിവ്യാപനം തടയാൻ നടപടികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് യോഗം ചേരുന്നത്. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ മന്ത്രിമാരും ഉന്നത പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ പൊലീസും എക്സൈസും യോഗത്തിൽ അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനും തീരുമാനമുണ്ട്. ഈ മാസം 30-ന് വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

ലഹരിവ്യാപനം തടയാൻ സംസ്ഥാന വ്യാപക റെയ്ഡിനായി സമഗ്ര പദ്ധതി തയ്യാറാക്കാൻ മുൻപ് നടന്ന എക്സൈസ്-പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഏകോപന ചുമതല എഡിജിപി മനോജ് എബ്രഹാമിനാണ്. ലഹരി മാഫിയ സംഘങ്ങളുടെ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കും. കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, തൊഴിലാളി ക്യാമ്പുകൾ, പാഴ്സൽ സർവീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. അന്തർസംസ്ഥാന ബസുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  3 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക് 

Kerala
  •  3 days ago
No Image

'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

International
  •  3 days ago
No Image

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

Business
  •  3 days ago
No Image

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

Kerala
  •  3 days ago
No Image

മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി

National
  •  3 days ago
No Image

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്‌ളക്‌സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു

National
  •  3 days ago
No Image

പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം

National
  •  3 days ago
No Image

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

latest
  •  3 days ago
No Image

തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന്‍ വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്‍പിച്ചു റോഡിലുപേക്ഷിച്ചു

Kerala
  •  3 days ago