HOME
DETAILS

'മൊബൈല്‍ ഫോണ്‍ നശിപ്പിക്കരുത്, ഡാറ്റ ഡിലീറ്റ് ചെയ്യരുത്' ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം 

  
Web Desk
March 24 2025 | 05:03 AM


ന്യൂഡല്‍ഹി: തീയണയ്ക്കുന്നതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടല്‍. തെളിവുകള്‍ നശിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജഡ്ജി യശ്വന്ത് വര്‍മക്ക് നിര്‍ദേശം നല്‍കി.  മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ സംഭാഷണങ്ങളോ ചാറ്റുകളോ അടക്കമുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ പാടില്ലെന്നാണ് നിര്‍ദേശം.

ഈ മാസം 21 ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഔദ്യോഗികമായി കത്ത് നല്‍കിയത്. തെളിവുകള്‍ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

മറ്റൊരു കത്ത് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയിട്ടുണ്ട്.
യശ്വന്ത് വര്‍മയുടെ മൊബൈല്‍ ഫോണിലെ കഴിഞ്ഞ ആറുമാസത്തെ കാള്‍ ഡീറ്റെയില്‍സും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ( ഐപിഡിആര്‍) ശേഖരിച്ച് നല്‍കാന്‍ ഡല്‍ഹി പൊലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും പെന്‍ഡ്രൈവില്‍ കത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവം അന്വേഷിക്കാന്‍ മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരടങ്ങുന്ന സമിതി രൂപീകരിച്ചതിനു പിന്നാലെ ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവച്ച റിപ്പോര്‍ട്ടിനൊപ്പം പണം കണ്ടെത്തിയതിന്റെ വിഡിയോയും ചിത്രങ്ങളും സുപ്രിംകോടതി പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സുപ്രിംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടും ഡല്‍ഹി പൊലിസ് ജസ്റ്റിസ് ഉപാധ്യായയ്ക്ക് സമര്‍പ്പിച്ച വിഡിയോയും ചിത്രങ്ങളും ശനിയാഴ്ച രാത്രിയാണ് സുപ്രിംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുപ്രിംകോടതിയുടെ ചരിത്രത്തിലെ അസാധാരണ നടപടിയാണിത്.

ALSO READ: ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്‌റാഈല്‍ വധിച്ചു

ഈ മാസം 14നാണ് തീപിടിത്തമുണ്ടായത്. പാതി കത്തിയതും പൂര്‍ണമായും കത്തിയതുമായ നോട്ടുകള്‍ ചിത്രങ്ങളിലും വിഡിയോയിലും വ്യക്തമായി കാണാം. ഫയര്‍ഫോഴ്സ് ഇതു പരിശോധിക്കുന്നതും വ്യക്തമാണ്. ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം നിഷേധിച്ചുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ വീട്ടിലില്ലാത്ത സമയത്ത് രാത്രി 11.30നാണ് സ്റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഭവമുണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മയുടെ പഴ്സനല്‍ സെക്രട്ടറിയാണ് പൊലിസിനെ വിളിച്ചത്.
ജസ്റ്റിസ് വര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ ജോലിക്കാര്‍ക്കും തോട്ടക്കാര്‍ക്കും പൊതു സി.പി.ഡബ്ല്യു.ഡി ജീവനക്കാര്‍ക്കും വരെ സ്റ്റോര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് മറുപടി നല്‍കിതായി റിപ്പോര്‍ട്ടിലുണ്ട്. പൊലിസ് വാട്സാപ്പിലൂടെ കൈമാറിയ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ജസ്റ്റിസ് വര്‍മ തനിക്കെതിരേ ഗുഢാലോചനയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. തീപിടിത്തമുണ്ടായ മുറിയുടെ അവശിഷ്ടങ്ങളും ഭാഗികമായി കത്തിയ മറ്റു വസ്തുക്കളും 15ന് രാവിലെ നീക്കം ചെയ്തതായി പൊലിസിന് ജഡ്ജിയുടെ വസതിയില്‍ നിയോഗിച്ചിരുന്ന കാവല്‍ക്കാരന്‍ മൊഴിനല്‍കി.

ബംഗ്ലാവില്‍ താമസിക്കുന്നവര്‍, ജോലിക്കാര്‍, തോട്ടക്കാര്‍, സി.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും മുറിയില്‍ പ്രവേശിക്കാന്‍ സാധ്യതയില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച്, മുഴുവന്‍ വിഷയവും കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഞാന്‍ പ്രഥമദൃഷ്ട്യാ കരുതുന്നുെന്നും ജസ്റ്റിസ് ഉപാധ്യായ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 21ന് റിപ്പോര്‍ട്ട് സ്വീകരിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയോട് പണത്തിന്റെ ഉറവിടം സംബന്ധിച്ചും മാര്‍ച്ച് 15 ന് രാവിലെ കത്തിയ പണം നീക്കം ചെയ്ത വ്യക്തിയെക്കുറിച്ചും ജസ്റ്റിസ് വര്‍യില്‍നിന്ന് പ്രതികരണം തേടാന്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് വര്‍മ തന്റെ ഫോണ്‍ നശിപ്പിക്കരുതെന്നും മൊബൈല്‍ ഫോണില്‍നിന്ന് ഏതെങ്കിലും മൊബൈല്‍ നമ്പറോ സന്ദേശമോ ഡാറ്റയോ ഡിലീറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ തേടി
അതിനിടെ, ജഡ്ജിയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലിസിനോട് തേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജഡ്ജിയുടെ വസതിയില്‍ സുരക്ഷാജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രിംകോടതിയെ അറിയിച്ചു. 

 
ഗൂഢാലോചനയെന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ
ന്യൂഡല്‍ഹി: വീടിന്റെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ താന്‍ സൂക്ഷിച്ചിരുന്നില്ലെന്നും സംഭവത്തിന് പിന്നില്‍ തന്നെ കുടുക്കാനുള്ള ഗുഢാലോചനയാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മൊഴിയിലാണ് ജസ്റ്റ്സ് വര്‍മ സംഭവം നിഷേധിച്ചത്. തീപിടിത്തമുണ്ടായ സ്റ്റോര്‍റൂം പ്രധാന വീടിനോട് ചേര്‍ന്നല്ല ഉള്ളതെന്നും വര്‍മ വിശദീകരിച്ചു. സ്റ്റോര്‍ റൂമില്‍ ഞാനോ എന്റെ കുടുംബാംഗങ്ങളോ പണം വച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന പണം ഞങ്ങളുടേതല്ല. പൊലിസോ ഫയര്‍ഫോഴ്സോ അത്തരത്തിലൊരു പണം കണ്ടെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

സ്റ്റോര്‍റൂമിലോ ഔട്ട്ഹൗസിലോ ആരെങ്കിലും പണം സൂക്ഷിക്കുമോ? ഡല്‍ഹി ജഡ്ജി
ന്യൂഡല്‍ഹി: വീടിന്റെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആരോപണവിധേയനായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ. സ്റ്റോര്‍റൂമിലോ ഔട്ട്ഹൗസിലോ ആരെങ്കിലും പണം സൂക്ഷിക്കുമോയെന്ന് ജഡ്ജി ചോദിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനടുത്തുള്ള തുറന്നതും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതും സാധാരണയായി ഉപയോഗിക്കുന്നതുമായ ഒരു സ്റ്റോര്‍റൂമിലോ അല്ലെങ്കില്‍ ഔട്ട്ഹൗസിലോ പണം സൂക്ഷിക്കുമെന്നത് അവിശ്വസനീയമാണെന്നും ജഡ്ജി പറഞ്ഞതായി സുപ്രിംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

തന്റെ താമസസ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായും വേര്‍പെടുത്തിയ ഒരു മുറിയാണിത്. ഇരു കെട്ടിടങ്ങള്‍ക്കുമിടയില്‍ മതിലുണ്ട്. പത്രങ്ങള്‍ എന്നെ കുറ്റപ്പെടുത്തും മുമ്പ് എന്റെ ഭാഗം അന്വേഷിച്ചില്ല. മാര്‍ച്ച് 14 ന് രാത്രി തീപിടിത്തമുണ്ടായപ്പോള്‍ താനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മകളും വൃദ്ധയായ അമ്മയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മകളും പ്രൈവറ്റ് സെക്രട്ടറിയുമാണ് ഫയര്‍ഫോഴ്സിനെ അറിയിച്ചത്. ഉപയോഗിക്കാത്ത ഫര്‍ണിച്ചറുകള്‍, കുപ്പികള്‍, പാത്രങ്ങള്‍, മെത്തകള്‍, ഉപയോഗിച്ച പരവതാനികള്‍, പഴയ സ്പീക്കറുകള്‍, പൂന്തോട്ട ഉപകരണങ്ങള്‍, സി.പി.ഡബ്ല്യു.ഡി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കാന്‍ ഈ മുറി പൊതുവെ എല്ലാവരും ഉപയോഗിച്ചിരുന്നു.

ALSO READ: മൂന്നു ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലധികം രൂപ സമ്പാദിച്ച യാചകനെ പിടികൂടി ഷാര്‍ജ പൊലിസ്

ഈ മുറി തുറന്നിട്ടിരിക്കുന്നതിനാല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ മുന്‍വാതിലില്‍ നിന്നും പിന്‍വാതിലില്‍ നിന്നും സ്റ്റോര്‍ റൂമിലേക്ക് വരാം. മാര്‍ച്ച് 15ന് രാവിലെ താന്‍ അവിടെ എത്തുമ്പോള്‍ കറന്‍സികള്‍ കണ്ടില്ല. അന്നേ ദിവസം ചീഫ് ജസ്റ്റിസിന്റെ പി.എസ് സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോഴും പണമൊന്നും കണ്ടെത്തിയില്ല. ഇത് തന്നെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. 2024 ഡിസംബറില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ചില അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു. പതിവ് ബാങ്കിങ് രീതികളിലൂടെയാണ് താനും കുടുംബവും പണം ഉപയോഗിക്കുന്നത്. എന്റെ വീട്ടില്‍ നിന്നുള്ള ആരും മുറിയില്‍ കത്തിയ രൂപത്തില്‍ ഒരു കറന്‍സിയും കണ്ടിട്ടില്ല. ഫയര്‍ഫോഴ്സും പൊലിസും സ്ഥലം വിട്ടതിനുശേഷം സ്ഥലം ഞങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പണമൊന്നുമില്ലായിരുന്നു. ഇത്തരത്തില്‍ പണം കണ്ടതായോ ഏതെങ്കിലും വീണ്ടെടുക്കലോ പിടിച്ചെടുക്കലോ നടത്തിയതായോ ഞങ്ങളെ അറിയിച്ചിട്ടില്ല.

പൊലിസ് അയച്ചു നല്‍കിയ വിഡിയോ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ജസ്റ്റിസ് വര്‍മ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇത് തന്നെ കുറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമായി തോന്നുന്നു. തന്റെ ജീവനക്കാരില്‍ ആരെയും ഇത്തരത്തില്‍ കണ്ടെത്തിയ പണത്തിന്റെയോ കറന്‍സിയുടെയോ അവശിഷ്ടങ്ങള്‍ കാണിച്ചിട്ടില്ല. അവര്‍ സ്റ്റോര്‍റൂമില്‍ പ്രവേശിച്ചപ്പോള്‍, കത്തിയതോ മറ്റോ ആയ ഒരു കറന്‍സിയും കാണാന്‍ കഴിഞ്ഞില്ലെന്നും യശ്വന്ത് വര്‍മ വിശദീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേസമയം സോണിയക്കും രാഹുലിനുമെതിരേ ഇഡി കുറ്റപത്രം, റോബര്‍ട്ട് വാദ്രയെ ആറുമണിക്കൂറോളം ചോദ്യംചെയ്യല്‍, ഇന്നും ചോദ്യംചെയ്യും, അറസ്റ്റിനും നീക്കം; കേന്ദ്ര ഏജന്‍സിയുടെ ലക്ഷ്യം കോണ്‍ഗ്രസ്

National
  •  2 days ago
No Image

വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി ഇന്ന് പരിഗണിക്കും; നിയമത്തിനെതിരേ സുപ്രിംകോടതിയിലുള്ളത് ഒരു ഡസനിലധികം ഹരജികള്‍

National
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-15-04-2025

PSC/UPSC
  •  2 days ago
No Image

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുംതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹർജി; ഹൈക്കോടതി നാളെ പരിഗണിക്കും

Kerala
  •  2 days ago
No Image

വ്ലോഗർ ‘തൊപ്പി’ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; പൊലീസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

വാട്സ്ആപ്പ് ചിത്രം തുറന്നാൽ പോലും ഹാക്ക് ആവാം; അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

Kerala
  •  2 days ago
No Image

മൂന്ന് വർഷം മുമ്പ് പീഡനശ്രമം; കൗൺസിലിങ്ങിൽ വെളിപ്പെടുത്തലോടെ യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

ട്രാഫിക് ഫൈൻ എന്ന  മെസ്സേജ് ലിങ്കിൽ തൊട്ടാൽ പണം പോകും... ജാഗ്രതൈ

latest
  •  2 days ago
No Image

തകഴി ലെവൽ ക്രോസ് ദുരന്തം; ബൈക്ക് യാത്രികൻ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു

Kerala
  •  2 days ago
No Image

'അവരില്‍ ഞാന്‍ എന്റെ ഉമ്മയെ കണ്ടു': ദുബൈ ഭരണാധികാരി പ്രശംസിച്ച വിമാനത്താവള ജീവനക്കാരന്‍ അബ്ദുല്ല അല്‍ ബലൂഷി

uae
  •  2 days ago