HOME
DETAILS

ചെറിയ വില, വലിയ ലാഭം; 300 രൂപയിൽ താഴെ ഉൽപ്പന്നങ്ങൾക്ക് ഫീസ് വേണ്ട! മാറ്റവുമായി ആമസോൺ

  
Web Desk
March 24 2025 | 07:03 AM

Small Price Big Profit No Fees for Products Under 300 Rupees Amazon Brings Relief to Sellers

 

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ നിന്ന് ചെറുകിട വ്യാപാരികൾക്ക് വൻ സന്തോഷവാർത്ത നൽകുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തിൽ, 300 രൂപയിൽ താഴെ വിലയുള്ള 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് റഫറൽ ഫീസ് പൂർണമായും ഒഴിവാക്കിയതായി കമ്പനി അറിയിച്ചു. ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുകയും ആമസോണിലെ വിൽപ്പനക്കാരുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ആമസോൺ പ്രസ്താവനയിൽ വ്യക്തമാക്കി.

റഫറൽ ഫീസ് എന്നത്, ഓരോ ഉൽപ്പന്ന വിൽപ്പനയ്ക്കും വിൽപ്പനക്കാർ ആമസോണിന് നൽകേണ്ട കമ്മീഷനാണ്. കോടിക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് റഫറൽ ഫീസ് എടുത്തുകളയുന്നതിലൂടെയും ഷിപ്പിംഗ് ചെലവ് കുറയ്ക്കുന്നതിലൂടെയും, Amazon.in-ൽ വിൽപ്പന നടത്തുന്നത് വിൽപ്പനക്കാർക്ക് കൂടുതൽ ലാഭകരമാക്കുകയാണ് . ഇത് ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും വിശാലമായ തിരഞ്ഞെടുപ്പും നൽകാൻ വിൽപ്പനക്കാരെ പ്രാപ്തരാക്കും. ആമസോൺ ഇന്ത്യയിലെ സെല്ലിംഗ് പാർട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമ്പോൾ, ആ നേട്ടങ്ങൾ വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും പകർന്ന് നൽകുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

വസ്ത്രങ്ങൾ, ഷൂസ്, ഫാഷൻ ആഭരണങ്ങൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, സൗന്ദര്യവർധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള സാധനങ്ങൾ തുടങ്ങി 135 വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്കാണ് സീറോ റഫറൽ ഫീസ് ബാധകമാകുക. ഇതിനൊപ്പം, ഈസി ഷിപ്പ്, സെല്ലർ ഫ്ലെക്സ് പോലുള്ള ബാഹ്യ ഫുൾഫിൽമെന്റ് സേവനങ്ങൾ ഉപയോഗിക്കുന്ന വിൽപ്പനക്കാർക്കായി പുതിയ ഫ്ലാറ്റ് ഷിപ്പിംഗ് നിരക്കും ആമസോൺ അവതരിപ്പിച്ചു. ദേശീയ ഷിപ്പിംഗ് നിരക്ക് 77 രൂപയിൽ നിന്ന് 65 രൂപയായി കുറച്ചു. ഭാരവും വലുപ്പവും ദൂരവും പരിഗണിക്കാതെ ഒരു നിശ്ചിത തുക മാത്രം ഈടാക്കുന്നതാണ് ഈ ഫ്ലാറ്റ് റേറ്റ് സംവിധാനം.

ഈസി ഷിപ്പ് വഴി ആമസോൺ വിൽപ്പനക്കാരുടെ സ്ഥലത്ത് നിന്ന് പാക്കേജുകൾ ശേഖരിച്ച് ഉപഭോക്താക്കൾക്ക് എത്തിക്കുമ്പോൾ, സെല്ലർ ഫ്ലെക്സിൽ വിൽപ്പനക്കാരുടെ വെയർഹൗസിന്റെ ഒരു ഭാഗം ആമസോൺ ഫുൾഫിൽമെന്റ് സെന്ററായി കൈകാര്യം ചെയ്യുന്നു. കൂടാതെ, ഒരു കിലോയിൽ താഴെ ഭാരമുള്ള ഉൽപ്പന്നങ്ങൾക്ക് ഹാൻഡ്‌ലിംഗ് ഫീസ് 17 രൂപ വരെ കുറച്ചു. ഒന്നിലധികം ഉൽപ്പന്നങ്ങൾ ഒരുമിച്ച് കയറ്റുമതി ചെയ്യുന്നവർക്ക് രണ്ടാമത്തെ യൂണിറ്റിന്റെ വിൽപ്പന ഫീസിൽ 90 ശതമാനം വരെ ലാഭിക്കാനും സാധിക്കും.

ഈ മാറ്റങ്ങൾ വിൽപ്പനക്കാർക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാനും മത്സരാധിഷ്ഠിത ഓഫറുകൾ അവതരിപ്പിക്കാനും അവരുടെ ബിസിനസ് വളർത്താനും സഹായിക്കും. പുതുക്കിയ ഫീസ് 2025 ഏപ്രിൽ 7 മുതൽ പ്രാബല്യത്തിൽ വരും, കമ്പനി അറിയിച്ചു. 1.6 ദശലക്ഷത്തിലധികം വിൽപ്പനക്കാരാണ് ആമസോണിന്റെ ഭാഗമായുള്ളത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്

Kerala
  •  2 days ago
No Image

നീന്തിക്കയറി ലോകം കീഴടക്കാൻ ആസിം പാരീസിന്റെ മണ്ണിലേക്ക്

Others
  •  2 days ago
No Image

സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case 

latest
  •  2 days ago
No Image

പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack

National
  •  2 days ago
No Image

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി

Cricket
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-04-2025

latest
  •  2 days ago
No Image

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

Kerala
  •  2 days ago
No Image

നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു

Kerala
  •  2 days ago
No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  2 days ago